'തെക്കും വടക്കും ഒന്നാണ്'; സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: സച്ചിന്‍ ദേവ് എം എല്‍ എയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. തെക്കും വടക്കും ഒന്നാണ് എന്ന അടിക്കുറിപ്പോടെയാണ് മേയര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ തെക്കു-വടക്ക് താരതമ്യം വിവാദമായ പശ്ചാത്തലത്തിലാണ് മേയറുടെ ഫേസ്ബുക്ക് പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരം സ്വദേശിയായ ആര്യാ രാജേന്ദ്രനും കോഴിക്കോട് സ്വദേശിയായ സച്ചിന്‍ദേവും സെപ്റ്റംബര്‍ നാലിനാണ് വിവാഹിതരായത്. 

അതേസമയം, തെക്കന്‍ കേരളത്തെ ഇകഴ്ത്തിയുളള പരാമര്‍ശം കെ സുധാകരന്‍ പിന്‍വലിച്ചു. കുട്ടിക്കാലം മുതല്‍ കേട്ടുപരിചയമുളള കഥ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നുമാണ് കെ സുധാകരന്‍ പറഞ്ഞത്. രാമായണകഥയെ കൂട്ടുപിടിച്ച് കേരളത്തിന്‍റെ തെക്കുനിന്നുള്ള നേതാക്കളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കേരളത്തിന്‍റെ വടക്കുനിന്നുള്ള രാഷ്ട്രീയക്കാര്‍ ധൈര്യമുള്ളവരും വിശ്വാസ്യതയുള്ളവരുമാണെന്നും പറഞ്ഞ സുധാകരന്‍ തെക്കുനിന്നുള്ളവര്‍ക്ക് അത്ര വിശ്വാസ്യതയില്ലാത്തത് തൃശൂരിനപ്പുറമുള്ള മണ്ണിന്‍റെ കുഴപ്പമാണ് എന്ന് സ്ഥാപിക്കാനാണ് രാമായണകഥയെ കൂട്ടുപിടിച്ചത്. 

'ശ്രീരാമന്‍ ലങ്കയില്‍നിന്നും സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തില്‍ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിനുമുകളിലെത്തിയപ്പോള്‍ രാമനെ കടലിലേക്ക് തളളിയിട്ട് സീതയുമായി കടന്നുകളയാന്‍ ലക്ഷ്മണന് തോന്നലുണ്ടായി. എന്നാല്‍ തൃശൂരിലെത്തിയപ്പോള്‍ അദ്ദേഹത്തിന് മനംമാറ്റവും പശ്ചാത്താപവുമുണ്ടായി. അപ്പോള്‍ രാമന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു, നിന്റെ മനസ് ഞാന്‍ വായിച്ചിരുന്നു. അത് നിന്റെ തെറ്റല്ല. നമ്മള്‍ കടന്നുവന്ന ഭൂമിയുടെ പ്രശ്‌നമാണ്'- എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 5 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More