തെക്കും വടക്കും നോക്കാതെ ഒരുമിച്ച് നീങ്ങണം- കെ സുധാകരനോട് പ്രതികരിച്ച് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: തെക്കും വടക്കും നോക്കാതെ കേരളം ഒന്നായി പ്രവര്‍ത്തിച്ച് മുന്നോട്ടുപോകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശ് എം പി പറഞ്ഞു. തെക്കന്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് വിശ്വാസ്യതയില്ല എന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരോക്ഷ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ സുധാകരന്‍ പറഞ്ഞതെന്തെന്ന് മുഴുവന്‍ വായിച്ചില്ല. അത് മനസിലാക്കിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അടൂര്‍ പ്രകാശ് എം പി മാധ്യമങ്ങളോട് പറഞ്ഞു. 

രാമായണകഥയെ കൂട്ടുപിടിച്ച് കേരളത്തിന്‍റെ തെക്കുനിന്നുള്ള നേതാക്കളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പ്രസ്താവനയോട് വിവിധ തലത്തിലുള്ള ആളുകള്‍ പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്‍റെ വടക്കുനിന്നുള്ള രാഷ്ട്രീയക്കാര്‍ ധൈര്യമുള്ളവരും വിശ്വാസ്യതയുള്ളവരുമാണെന്നും പറഞ്ഞ സുധാകരന്‍ തെക്കുനിന്നുള്ളവര്‍ക്ക് അത്ര വിശ്വാസ്യതയില്ലാത്തത് തൃശൂരിനപ്പുറമുള്ള മണ്ണിന്‍റെ കുഴപ്പമാണ് എന്ന് സ്ഥാപിക്കാനാണ് രാമായണകഥയെ കൂട്ടുപിടിച്ചത്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ സുധാകരന്‍ നടത്തിയ ഈ അഭിപ്രായ പ്രകടനം വ്യാപകമായ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്.   

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തെക്കന്‍ കേരളത്തിലേയും മലബാറിലേയും രാഷ്ട്രീയക്കാര്‍ തമ്മില്‍ എന്താണ് വ്യത്യാസം എന്ന അഭിമുഖകാരന്റെ ചോദ്യത്തിന് സുധാകരന്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ അദ്ദേഹത്തെ വെട്ടിലാക്കിയിരിക്കുന്നത്. കേരളത്തിലെ തെക്കുവടക്ക് മേഖലകളില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ക്ക് ചരിത്രപരമായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു തുടങ്ങിയ സുധാകരന്‍ അതിനെ ഉറപ്പിക്കാന്‍ രാവണവധശേഷം മടങ്ങിയ ശ്രീരാമ ലക്ഷമണന്‍മാരുടെ ചിന്തകളെ വിശകലനം ചെയ്തുകൊണ്ട് ഉദാഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 10 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More