എല്‍ദോസിനെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ല- കെ സുധാകരന്‍

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ആരോപണം നേരിടുന്ന എം എല്‍ എ എല്‍ദോസ് കുന്നപ്പിളളിയെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഒരു ജനപ്രതിനിധിയില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത, സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് എല്‍ദോസ് കുന്നപ്പളളിയില്‍നിന്ന് ഉണ്ടായതെന്നും യുവതിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന രംഗത്തുനിന്നും എല്‍ദോസിനെ മാറ്റിനിര്‍ത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എല്‍ദോസിനെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ല. അങ്ങനെ കെപിസിസി തരംതാഴ്ന്നിട്ടില്ല. ഞങ്ങള്‍ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല. അതൊക്കെ സിപിഎമ്മിന്റെ സ്ഥിരം ശൈലിയും രീതിയുമാണ്. എത്ര കൊളളക്കാരെയും കളളന്മാരെയും അവര്‍ സംരക്ഷിക്കുന്നുണ്ട്? അവരുടെ ഭാഗത്തുളള എത്രപേര്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്? അതിനൊന്നും ഒരു കുറ്റവുമില്ലേ? കമ്മീഷനെ വച്ച് തീവ്രത അളക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല. അത് സിപിഎമ്മിന്റെതാണ്'- കെ സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ആരോപണം പരിശോധിക്കാനും ചര്‍ച്ച ചെയ്യാനുമാണ് കത്ത് നല്‍കിയത്. ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെടണം, മനപരിവര്‍ത്തനമുണ്ടായാല്‍ അത് ചര്‍ച്ച ചെയ്യാം. അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കുക എന്നത് സ്വാഭാവിക നീതിയാണ്. അതുകൊണ്ടാണ് വിശദീകരണം തേടിയത്. വിശദീകരണം വൈകിയാല്‍ നടപടിയുണ്ടാകും'-കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 11 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More