മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ല - വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്ര സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യാത്രയുടെ പുരോഗതി ജനങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. യാത്ര രഹസ്യമാക്കിവച്ചതിൽ ദുരൂഹതയുണ്ടെന്നും കുടുംബത്തോടൊപ്പം ചെയ്യുന്ന യാത്രകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. എന്ത് പരിപാടിക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയതെന്ന് പ്രതിപക്ഷത്ത് ഇരിക്കുന്ന ഞങ്ങള്‍ക്ക് പോലും അറിയില്ല. ഓരോ ദിവസവും മാധ്യമങ്ങളിലൂടെയാണ് എന്ത് പരിപാടിക്കാണ് മന്ത്രിമാര്‍ പോയതെന്ന് അറിയുന്നതെന്നും സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള യാതൊരു പരിപാടിയും ഇതുവരെ അവിടെ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിദേശയാത്രയുടെ കാര്യത്തില്‍ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടത്തിവെട്ടുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കുടുംബത്തിനെയും കൂടെ കൂട്ടിയാണ് പിണറായി വിജയന്‍ യാത്ര നടത്തുന്നത്. അവരുടെ ചെലവ് സ്വയം വഹിക്കുകയാണെന്ന വിശദീകരണം ശുദ്ധഅസംബന്ധമാണ്. മന്ത്രിമാരുടെ യാത്രക്ക് എത്രരൂപ ചെലവഴിച്ചുവെന്ന് സിപിഎം കണക്ക് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. കോടിയേരിയുടെ അനുസ്മരണ ചടങ്ങില്‍ തൊണ്ടയിടറിയ പിണറായി വിജയന്‍ പിറ്റേദിവസം തന്നെവിദേശയാത്ര നടത്തിയതിന്റെ കാരണം ജനങ്ങളെ അറിയിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 11 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More