സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണ നിരക്ക് കുറഞ്ഞു
മാഡ്രിഡ്: സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടത് 453 പേരാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 46 പേരുടെ കുറവാണ് ഇത്. ബുധനാഴ്ചത്തെ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 499 ആണ്.ഇതാകട്ടെ ചോവ്വാഴ്ച്ചയിലെ മരണസംഖ്യയേക്കാള്‍ 48 ന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. സ്പെയിനില്‍ ആകെ ഇതിനകം 18,708 - പേര്‍ മരണപ്പെട്ടു. 1,77,644- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്. കഴിഞ്ഞ അഞ്ചുദിവസത്തെ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയാണ്.
ദിനംപ്രതിയുള്ള മരണനിരക്ക് ആയിരത്തിനു മുകളില്‍ പോയിരുന്ന അവസ്ഥയില്‍ നിന്ന് താഴോട്ടുള്ള ഈ വരവ് ആരോഗ്യപ്രവര്‍ത്തകരിലും സ്പെയിന്‍ സര്‍ക്കാരിലും വലിയതോതില്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി മരണനിരക്ക് ആയിരത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ സ്പെയിനിനു സാധിച്ചിട്ടുണ്ട്. അതില്‍തന്നെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലും താഴെയുമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആദ്യം കൊറോണ ബാധയുണ്ടായ ഇറ്റലിയെ കവച്ചുവെക്കുന്ന തരത്തില്‍ മുന്നോട്ടുപോയ സ്പെയിന്‍ സാധാരാണ നില വീണ്ടെടുക്കുന്നതിന്‍റെ സൂചനയായി വിലയിരുത്താന്‍ പക്ഷേ രണ്ടുമൂന്നു ദിവസംകൂടി കാത്തിരിക്കേണ്ടി വരും.