കുട്ടിയെ ശ്വാസം മുട്ടിച്ചു, ദേഹത്ത് ബിയര്‍ ഒഴിച്ചു; ബ്രാഡ് പിറ്റിനെതിരെ ആഞ്ജലീന ജോളി

വാഷിംഗ്‌ടണ്‍: ഹോളിവുഡ് നടനും മുന്‍ ഭര്‍ത്താവുമായ ബ്രാഡ് പിറ്റിനെതിരെ ഗുരുതര ആരോപണവുമായി നടി ആഞ്ജലീന ജോളി.  ബ്രാഡ് പിറ്റ് തന്നെയും കുട്ടികളെയും മാനസികമായും, ശാരീരികമായും ഉപദ്രവിച്ചു. വിമാനത്തിനുള്ളില്‍ വെച്ച് 6 മക്കളില്‍ ഒരാളെ ശ്വാസം മുട്ടിച്ചു. മറ്റൊരാളുടെ മുഖത്തടിച്ചു. മക്കളുടെ മുന്നില്‍ വെച്ച് തന്നെ അധിക്ഷേപിച്ചു. തന്‍റെയും കുട്ടികളുടെയും മേല്‍ ബിയര്‍ ഒഴിച്ചു തുടങ്ങിയ ഗുരുതരാരോപണങ്ങളാണ് ആഞ്ജലീന ജോളി കോടതിയെ അറിയിച്ചത്. വിമാനങ്ങളുടെ ചുമതലയുള്ള ഫെഡറല്‍ അധികാരികള്‍ സംഭവം അന്വേഷിച്ചെങ്കിലും നടനെതിരെ കുറ്റം ചുമത്താന്‍ വിസമ്മതിച്ചുവെന്നും ആഞ്ജലീന ജോളി കൂട്ടിച്ചേര്‍ത്തു. ബ്രാഡ് പിറ്റിന്‍റേയും ആഞ്ജലീന ജോളിയുടേയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തര്‍ക്കം സംബന്ധിച്ച കേസിലാണ് മുൻ ഭർത്താവിൽ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിസിനസിലെ ഷെയര്‍ തനിക്ക് നല്‍കണമെങ്കില്‍ കോടതിയുടെ പുറത്ത് ഒന്നും പറയരുതെന്നും ഇതിനായി രേഖകളില്‍ ഒപ്പുവെച്ചിരിന്നുവെന്നും ആഞ്ജലീന ജോളി കോടതിയെ അറിയിച്ചു. 2016- ലെ വിവാഹമോചനക്കേസില്‍  ബ്രാഡ് പിറ്റില്‍നിന്നും ഗാര്‍ഹികപീഡനം നേരിട്ടുണ്ടെന്ന് മാത്രമാണ് കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ആഞ്ജലീന ജോളി അന്ന് തയ്യാറായിരുന്നില്ല.  2004-ല്‍ മിസ്റ്റര്‍ ആന്റ് മിസ്സിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും തമ്മില്‍ പ്രണയത്തിലാകുന്നത്. 2014 ഇവര്‍ വിവാഹം കഴിക്കുകയുമായിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More