ഫറോക്കില്‍ ടിപ്പു സുല്‍ത്താന്റെ കോട്ടമതില്‍ കണ്ടെത്തി

കോഴിക്കോട്: ഫറോക്കിലെ ടിപ്പുകോട്ടയില്‍ പഴയകാല മതില്‍ കണ്ടെത്തി. മൂന്നാംഘട്ട ഉത്ഖനനത്തിലാണ് ടിപ്പുവിന്റെ കാലത്ത് നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന മതിലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചെങ്കല്ലിന്റെ പാറയില്‍ ചെങ്കല്ലുകള്‍ കെട്ടിവെച്ചാണ് കോട്ടമതില്‍ ഉണ്ടാക്കിയിട്ടുളളത്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ബംഗ്ലാവിനു മുന്‍വശത്താണ് മതില്‍ കണ്ടെത്തിയത്. നാലുമീറ്ററാണ് ഈ കോട്ടമതിലിന്റെ ഉയരം. ഉദ്ഖനനത്തില്‍ ആ കാലഘട്ടത്തിലെ പിഞ്ഞാണ പാത്രങ്ങളുടെ അവശിഷ്ടം, ചെമ്പുനാണയങ്ങള്‍, തിരകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വകാര്യ വ്യക്തിയുടെ കൈവശമാണ് ചരിത്രപ്രാധാന്യമുളള ഈ സ്ഥലം. അതുമായി ബന്ധപ്പെട്ട് കേസുകള്‍ നടക്കുകയാണ്. പ്രദേശത്തിന് സംരക്ഷിത ചരിത്രസ്മാരകമെന്ന രീതിയിലുളള പ്രാധാന്യം നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 'ഇതിന്റെ പ്രാധാന്യവും പ്രത്യേകതയുമെല്ലാം ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളില്‍നിന്നും ജനങ്ങള്‍ ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നുണ്ട്. അപ്പോള്‍ നമ്മുടെ നാട്ടില്‍തന്നെയുളള ചരിത്രപ്രാധാന്യമുളള സ്ഥലങ്ങളുടെ വികസനം വൈകിപ്പിച്ചുകൂടാ. അങ്ങനെ ചെയ്താല്‍ അത് നാം കാലത്തോട് ചെയ്യുന്ന അനീതിയാണ്'- മന്ത്രി പറഞ്ഞു.

അതേസമയം, ടിപ്പുകോട്ടയിലെ മൂന്നാംഘട്ട ഉത്ഖനനം അവസാനിച്ചു. സ്ഥലത്ത് കൂടുതല്‍ ഉത്ഖനനം നടത്താന്‍ പുരാവസ്തു വകുപ്പ് ആര്‍ക്കിയോളജിക്കന്‍ സര്‍വേ ഓഫ് ഇന്ത്യക്ക് അപേക്ഷ നല്‍കും.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More