ഇനി ആർഎസ്എസ് സൈനിക സ്കൂളും. ലക്ഷ്യം കാവിവൽക്കരണത്തോടൊപ്പം ആയുധവൽക്കരണവും

ആർഎസ്എസ് സൈനിക സ്കൂൾ തുടങ്ങുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സ്കൂൾ ആരംഭിക്കുന്നത്. ആദ്യബാച്ചിൽ 160 പേർക്കാണ് പ്രവേശനം നൽകുക. സ്കൂൾ ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും.  ഫെബ്രുവരി 23 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മാര്‍ച്ചില്‍ പ്രവേശന പരീക്ഷ നടക്കും. ഏപ്രില്‍ ആറിനാണ് ക്ലാസുകള്‍ ആരംഭിക്കുക. സിബിഎസ്ഇ സിലബസിൽ പൂര്‍ണ്ണമായും റസിഡൻഷ്യൽ രീതിയിൽ പ്രവർത്തിക്കുന്ന, രജ്ജു ഭയ്യാ സൈനിക വിദ്യാമന്ദിര്‍ എന്നു പേരിട്ട, സ്കൂളിന്റെ നടത്തിപ്പു ചുമതല വിദ്യാഭാരതിക്കാണ്. ആദ്യ ബാച്ചിനു വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചതായി മുതിർന്ന ആർഎസ്എസ് നേതാക്കൾ പറഞ്ഞു.

രാജ്യമെമ്പാടും ഇത്തരത്തിൽ സ്കൂളുകൾ തുറക്കാൻ ആർഎസ്എസ് ലക്ഷ്യമിടുന്നുണ്ട്. ഇതിനാലാണ്  20,000 ത്തോളം സ്‌കൂളുകള്‍ നടത്തുന്ന വിദ്യാഭാരതിയെ ചുമതല ഏൽപ്പിച്ചത്. ബി.എസ്. മൂഞ്ചെ 1937ല്‍ നാസിക്കില്‍ ബോണ്‍സാല മിലിറ്ററി സ്‌കൂള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇത് പൂര്‍ണ്ണമായി ആർഎസ്എസിന്റെ നിയന്ത്രണത്തിൽ ആയിരുന്നില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സര്‍ക്കാറിതര സംഘടന സൈനിക സ്‌കൂള്‍ ആരംഭിക്കുന്നത്.

Contact the author

National Desk

Recent Posts

Web Desk 12 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More