മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം കശ്മീരില്‍ തിയറ്ററുകള്‍ തുറന്നു

ശ്രീനഗര്‍: മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം കശ്മീരില്‍ വീണ്ടും സിനിമാ തിയറ്ററുകള്‍ തുറന്നു. ദക്ഷിണ കാശ്മീരിലെ പുല്‍വാമയിലും ഷോപ്പിയാനിലുമായി രണ്ട് തിയറ്ററുകളാണ് തുറന്നത്. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് തിയറ്ററുകള്‍ ഉദ്ഘാടനം ചെയ്തത്. ഇതൊരു ചരിത്ര ദിനമാണെന്നും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തിയറ്ററുകള്‍ തുറക്കുന്നതുവഴി സാധിക്കുമെന്നും മനോജ് സിന്‍ഹ പറഞ്ഞു. 'ജമ്മു കശ്മീരിന് ഇത് ചരിത്ര ദിനം. പുല്‍വാമയിലും ഷോപ്പിയാനിലും മള്‍ട്ടിപര്‍പ്പസ് സിനിമാ ഹാളുകള്‍ ഉദ്ഘാടനം ചെയ്തു. സിനിമാ പ്രദര്‍ശനം, ഇന്‍ഫോടൈന്‍മെന്റ്, നൈപുണ്യ വികസന പരിപാടികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു'-എന്നാണ് ഗവര്‍ണറുടെ ഓഫീസ് ട്വീറ്റ് ചെയ്തത്.

ഐ എന്‍ ഒ എക്‌സാണ് മള്‍ട്ടിപ്ലക്‌സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരേസമയം അഞ്ഞൂറിലധികം പേര്‍ക്ക് ഇരിക്കാവുന്ന മൂന്ന് വലിയ സ്‌ക്രീനുകളാണുളളത്. നിലവില്‍ ടിക്കറ്റുകള്‍ നേരിട്ട് കൗണ്ടറില്‍നിന്നാണ് നല്‍കുന്നത്. ഉടന്‍തന്നെ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുളള സംവിധാനം ഉണ്ടാക്കുമെന്ന് തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ചദ്ദയാണ് രണ്ട് തിയറ്ററുകളിലും ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. സെപ്റ്റംബര്‍ മുപ്പതോടെ സെയ്ഫ് അലി ഖാന്‍- ഹ്വിത്വിക് റോഷന്‍ ചിത്രം വിക്രം വേദയുടെ പ്രീമിയര്‍ നടക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്ന് 1990-കളിലാണ് ജമ്മു കശ്മീരില്‍ സിനിമാ തിയറ്ററുകള്‍ അടച്ചുപൂട്ടിയത്. 1980-കളില്‍ സംസ്ഥാനത്ത് എട്ട് തിയറ്ററുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവ സുരക്ഷാ സേനയുടെ ക്യാംപുകളാക്കി മാറ്റുകയായിരുന്നു. 2021-ല്‍ ജമ്മു കശ്മീര്‍ ഭരണകൂടം സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കിയെങ്കിലും തിയറ്ററുകളില്ലാത്തതിനാല്‍ വാണിജ്യ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. പുതുതായി തുറന്ന രണ്ട് തിയറ്ററുകളിലും പൊലീസ് സുരക്ഷയുണ്ട്.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 15 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More