ഇന്ത്യയില്‍ ഏറ്റവും ഉയർന്ന ആത്മഹത്യ നിരക്ക് കൊല്ലം നഗരത്തില്‍!

രാജ്യത്തെ ഏറ്റവും ഉയർന്ന ആത്മഹത്യ നിരക്ക് കൊല്ലം നഗരത്തിലാണെന്ന് റിപ്പോർട്ട്. നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട പുതിയ റിപ്പോർട്ടിലേതാണ് വിവരങ്ങൾ. കഴിഞ്ഞ വർഷം ലക്ഷത്തില്‍ 12 പേർ രാജ്യത്ത് ആത്മഹത്യ ചെയ്തെന്നാണ് കണക്ക്, എന്നാല്‍ കൊല്ലം നഗരത്തില്‍ ഇത് 43 പേരാണ്. 11.1 ലക്ഷം ജനസംഖ്യയുള്ള കൊല്ലം നഗരത്തിൽ 2011-ല്‍ മാത്രം 457 പേരാണ് ആത്മഹത്യ ചെയ്തത്. വെസ്റ്റ്‌ ബംഗാളിലെ അസന്‍സോളാണ് തൊട്ടു പിറകില്‍. ജനസംഖ്യയില്‍ ഒരു ലക്ഷം പേരില്‍ എത്ര പേർ ആത്മഹത്യ ചെയ്യുന്നു എന്ന് കണക്കാക്കിയാണ് ആത്മഹത്യാ നിരക്ക് കണ്ടെത്തുന്നത്. 

കൂട്ട ആത്മഹത്യകളുടെ എണ്ണവും കേരളത്തില്‍ കൂടുതലാണ്. ഈ കണക്കില്‍ കേരളം നാലാം സ്ഥാനത്താണ്. 12 കൂട്ട ആത്മഹത്യകളിലായി 26 പേരാണ് ജീവിതം അവസാനിപ്പിച്ചത്. 2021 ല്‍ രാജ്യത്താകെ 1,64,033 പേരാണ് ആത്മഹത്യ ചെയ്തത്. 2020ല്‍ ഇത് 1,53,052 ആയിരുന്നു. 9549 പേരാണ് 2021ല്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തത്. 22,207 പേർ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയിലാണ് സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ ഏറ്റവും മുന്‍പില്‍. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പ്രധാന കാരണമെന്നും റിപ്പോർട്ടില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും ദിവസവേതന തൊഴിലാളികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 അത്മഹത്യ ചെയ്തവരില്‍ നാലില്‍ ഒന്നും (37,666 പേര്‍) ദിവസവേതന തൊഴിലാളികളാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞതിനുശേഷം 11.52 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കാര്‍ഷിക മേഖലയില്‍ ജോലി ചെയ്തിരുന്ന 10,881 പേരാണ് സ്വയം ജീവനൊടുക്കിയത്. 

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More