ബഹറൈന്‍ : രോഗം വന്നു ഭേദമായവരില്‍ നിന്നുള്ള പ്ലാസ്മ സ്വീകരിച്ച് രോഗ [പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് കോവിഡിനെ നേരിടാന്‍ ബഹറൈന്‍ ഒരുങ്ങുന്നു. പരീക്ഷണ ചികിത്സ ആരംഭിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായി ദേശീയ ആരോഗ്യ വകുപ്പ് വക്താവ് മനാഫ് അല്‍ ഖത്താനി പറഞ്ഞു.
സാധാരണ രോഗപ്രതിരോധത്തിന്റെ അടിസ്ഥാനതത്വ പ്രകാരമുള്ള ചികിത്സയാണിത്.രോഗം വന്നു ഭേദമായവരുടെ രക്തത്തില്‍ രോഗപ്രതിരോധത്തിനുള്ള ആന്റി ബോഡികള്‍ കൂടുതലായിരിക്കും. ഇതാണ് വീണ്ടും ആ രോഗം വരാതിരിക്കാന്‍ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ രോഗം മാറിയവരുടെ രക്തത്തിലെ പ്ലാസ്മ കയറ്റുന്നതിലൂടെ രോഗികളില്‍ പ്രതിരോധം കൂട്ടാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
ബഹറിന്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ചികിത്സ ആരംഭിക്കുന്നത്