ഷാജഹാന്‍ വധം; നാല് പ്രതികള്‍ അറസ്റ്റില്‍

പാലക്കാട്: സിപിഎം മരുതറോഡ്‌ ലോക്കൽ കമ്മിറ്റിയംഗം എസ്‌ ഷാജഹാൻ കൊല്ലപ്പെട്ട കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശബരീഷ്‌, അനീഷ്‌, നവീൻ, സുജീഷ്‌, എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവർക്കു പുറമെ നാലുപേർ കസ്‌റ്റഡിയിലുണ്ടെന്നും പൊലീസ് പറഞ്ഞു. ​ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട്‌ ബോർഡ്‌ സ്ഥാപിക്കുന്നതിൽ പ്രതികളും ഷാജഹാനുമായി തർക്കമുണ്ടായിരുന്നെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും എസ്‌പി പറഞ്ഞു. പ്രതികളിലൊരാളായ നവീൻ, രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തിരുന്നു. രാഖി ഷാജഹാൻ പൊട്ടിച്ചത് വിരോധം കൂട്ടി. എന്നാൽ രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാൻ ഫോൺ രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഷാജഹാനെ എട്ട് പേരടങ്ങിയ സംഘമാണ് കൊലപ്പെടുത്തിയത്. ഓഗസ്റ്റ്‌ പതിനാലിനാണ് ഷാജഹാനെ വെട്ടികൊലപ്പെടുത്തിയത്. ഓഗസ്റ്റ്‌ 15 ന് നടത്താനിരുന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടികളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഒരു സംഘം ആളുകള്‍ ഷാജഹാനെ വെട്ടികൊലപ്പെടുത്തിയതെന്നാണ് ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഷാജഹാന് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സി പി എം നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതുവരെ രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിയിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More