മുംബൈ: ഇന്ത്യയില്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള നഗരമായ മുംബൈ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയില്‍ കോവിഡ് -19 ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തി അറുപത്തിനാലായി. ഇന്ന് എണ്പത്തിരണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗീ വര്‍ദ്ധനവ് രണ്ടായിരത്തിനു മുകളില്‍ പോയത്.
സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഇരുപത്തിമൂന്ന് പേര് മാത്രമാണ് മുംബൈക്ക് പുറത്തു നിന്നുള്ളവര്‍. രാജ്യത്താകെ ഒന്‍പതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിടെ മഹാരാഷ്ട്രയില്‍ പോലിസുകാരന് കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി ജിതേന്ദ്ര ആവാദ് സ്വയം ക്വാറന്റൈനില്‍ പോയി.