ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ രാജ്യം

ഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാകയുയർത്തി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമാധിയിലെത്തി പുഷ്പാർച്ചന നടത്തിയതിനുശേഷമാണ് അദ്ദേഹം ചെങ്കോട്ടയിലെത്തിയത്. പതാകയുയർത്തുംമുൻപ് മൂന്ന് സേനകളുടെയും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. പ്രധാനമന്ത്രി ദേശീയ പതാകയുയർത്തിയതിനുപിന്നാലെ മി-17 ഹെലിക്കോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. ചടങ്ങിലേക്ക് രാജ്യത്തെ വിവിധ മേഖലകളിൽനിന്നുളള ഏഴായിരം പേർക്ക് ക്ഷണമുണ്ടായിരുന്നു.

ഇന്ന് ഐതിഹാസിക ദിനമാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ സ്വാതന്ത്ര്യദിനത്തിൽ എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയെ സ്‌നേഹിക്കുന്നവരെയും അഭിനന്ദിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ. മഹാത്മാ ഗാന്ധി, അംബേദ്കർ, ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളെയും അദ്ദേഹം അനുസ്മരിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'അടുത്ത ഇരുപത്തിയഞ്ച് വർഷം വളരെ പ്രധാനപ്പെട്ടതാണ്. വികസനത്തിനുവേണ്ടി കാത്തിരിക്കാനാവില്ല. ജനങ്ങളുടെ ആഗ്രഹം നിറവേറണം. പ്രതീക്ഷയുളള സമൂഹവും വൈവിധ്യവുമാണ് രാജ്യത്തിന്റെ ശക്തി'-പ്രധാനമന്ത്രി പറഞ്ഞു. വികസിത ഇന്ത്യക്കായി അദ്ദേഹം അഞ്ച് പ്രതിജ്ഞകളും മുന്നോട്ടുവെച്ചു. വികസിത ഭാരതം, അടിമത്ത മനോഭാവം അവസാനിപ്പിക്കൽ, പൈതൃകത്തിൽ അഭിമാനിക്കൽ, അഖണ്ഡത കാത്തുസൂക്ഷിക്കൽ, പൗരധർമ്മം പാലിക്കൽ എന്നിവയാണ് അവ.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More