മദ്യ കമ്പനികളുടെ പരസ്യത്തിലും അഭിനയിക്കില്ല- അല്ലു അര്‍ജ്ജുന്‍

ബംഗളുരു: പുകയില പരസ്യത്തിനുപിന്നാലെ മദ്യ കമ്പനിയുടെ ഓഫറും വേണ്ടെന്നുവെച്ച് തെലുങ്ക് നടന്‍ അല്ലു അര്‍ജ്ജുന്‍. പരസ്യത്തില്‍ അഭിനയിക്കാനായി പത്തുകോടി രൂപയായിരുന്നു മദ്യ കമ്പനി അല്ലുവിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ താന്‍ അഭിനയിക്കുന്ന പരസ്യം തന്റെ ആരാധകരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ ഓഫര്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു അദ്ദേഹം. ട്രേഡ് അനലിസ്റ്റ് മനോബാല വിദ്യാബാലനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 

അടുത്തിടെയാണ് പുകയില പരസ്യത്തില്‍ നിന്നും അല്ലു അര്‍ജുന്‍ പിന്‍മാറിയത്. താന്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്ക് നയിക്കുന്നതുമായ ഇത്തരം ഉല്‍പ്പന്നങ്ങള്‍ താന്‍ അഭിനയിക്കുന്ന പരസ്യം കണ്ട് ആരാധകര്‍ വാങ്ങി ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരസ്യത്തില്‍നിന്ന് പിന്മാറിയത്. കെ ജി എഫ് താരം യഷ് മദ്യ കമ്പനിയുടെ പരസ്യത്തില്‍ നിന്ന് പിന്‍മാറിയതും വലിയ വാര്‍ത്തയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുഷ്പ ദ റൈസ് എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം അല്ലു അര്‍ജ്ജുന്‍ തന്റെ പ്രതിഫലം ഉയര്‍ത്തിയിരുന്നു. എക്കണോമിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏഴര കോടി രൂപയാണ് അല്ലു അര്‍ജ്ജുന്‍ പരസ്യങ്ങള്‍ക്ക് പ്രതിഫലമായി വാങ്ങുന്നത്. നേരത്തെ റെഡ്ബസ് ബ്രാന്‍ഡ് അംബാസഡറായിരുന്ന അല്ലു നിലവില്‍ കൊക്ക കോള, ആസ്ട്രല്‍, കെ എഫ് സി, സൊമാറ്റോ തുടങ്ങിയ കമ്പനികളുമായാണ് സഹകരിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 1 day ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 5 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More