തിരുവനന്തപുരം: ഹൈബി ഈഡന് (Hibi Edan) എംപിക്കെതിരായ സോളാര്‍ ലൈംഗിക പീഡനക്കേസ് സി ബി ഐ അവസാനിപ്പിക്കുന്നു. ഹൈബി ഈഡനെതിരെ തെളിവുകളില്ലെന്ന് കാണിച്ച് സി ബി ഐ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സോളാര്‍ പദ്ധതി നടപ്പിലാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എം എല്‍ എ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു യുവതി നല്കിയ പരാതി. എന്നാല്‍ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനും ഹൈബി ഈഡനെതിരായ തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല.
സംസ്ഥാന സര്‍ക്കാരാണ് കേസ് സി ബി ഐയെ ഏല്‍പ്പിച്ചത്. സി ബി ഐ സോളാറുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. എം എല്‍ എ ഹോസ്റ്റലില്‍ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ലൈംഗിക പീഡന പരാതിയില്‍ തെളിവ് കണ്ടെത്താനായില്ല. പരാതിക്കാരിക്കും തെളിവുകള്‍ നല്കാന് കഴിഞ്ഞില്ല എന്നാണ് സി ബി ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സോളാര്‍ കേസ് പ്രതിയായ യുവതി നല്കിയ പീഡന പരാതി വ്യാജമാണെന്ന് കോണ്‍ഗ്രസ് ആദ്യംമുതല്ക്കേ വാദിച്ചിരുന്നു. കേസ് സി ബി ഐയ്ക്ക് വിട്ടതിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുകയും അത് വലിയ രാഷ്ട്രീയ വിവാദമാവുകയും ചെയ്തിരുന്നു. നാലുവര്‍ഷത്തോളം കേരളാ പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് സി ബി ഐയ്ക്ക് വിട്ടത്.