മധുവിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ മൂന്ന് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിനെതിരെ മൂന്നുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്. മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു, മധു നീതി സമര സമിതി ചെയര്‍മാന്‍ വി എം മാര്‍സന്‍, അട്ടപ്പാടി സ്വദേശി രംഗസ്വാമി എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. ചിണ്ടക്കിയിലെ വളളിയമ്മാള്‍ ഗുരുകുല സ്ഥാപന ഉടമ രവീന്ദ്രന്‍ വൈദ്യരാണ് അഡ്വ. വിനോദ് കൈനാട്ട് വഴി നോട്ടീസയച്ചത്. വളളിയമ്മാള്‍ ഗുരുകുലത്തെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തി എന്നാണ് നോട്ടീസില്‍ ആരോപിക്കുന്നത്. 

വളളിയമ്മാള്‍ ഗുരുകുലത്തിന്റെ ഉടമയായ രവീന്ദ്രനും കേസിലെ പ്രതി അബ്ബാസും തമ്മില്‍ ബന്ധമുണ്ട്. കേസില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അബ്ബാസും ഷിഫാന്‍ എന്നയാളും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് മധുവിന്റെ അമ്മയും സഹോദരിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. മധു നീതി സമിതി ചെയര്‍മാന്‍ മാര്‍സനും വളളിയമ്മാള്‍ ഗുരുകുലത്തിനെതിരെ രംഗത്തെത്തിയിരുന്നു. പണവും സ്വാധീനവും ഉപയോഗിച്ച് ഇവര്‍ സാക്ഷികളെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. ഭീഷണിപ്പെടുത്തിയെന്ന മധുവിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഷിഫാന്‍ അറസ്റ്റിലായതും ചിണ്ടക്കയിലെ ഇതേ സ്ഥാപനത്തില്‍വെച്ചാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വക്കീല്‍ നോട്ടീസ് കാര്യമാക്കുന്നില്ലെന്ന് മധുവിന്റെ അമ്മയും സഹോദരിയും പ്രതികരിച്ചു. ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും കേസുമായി മുന്നോട്ടുപോകുമെന്നും മധുവിന്റെ കുടുംബം വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

എന്‍റെ വോട്ട് ഖര്‍ഗെക്ക്; തരൂരിന് സാധാരണക്കാരുമായി ബന്ധമില്ല- കെ മുരളീധരന്‍

More
More
Web Desk 7 hours ago
Keralam

സെക്രട്ടേറിയേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ ദയാ ബായി ആശുപത്രിയില്‍

More
More
Web Desk 7 hours ago
Keralam

'സംഘപരിവാറല്ല ഏറ്റവും വലിയ ഭീഷണി!'- വിവാദ പ്രസ്താവന ആവര്‍ത്തിച്ച് സി. രവിചന്ദ്രൻ

More
More
Web Desk 8 hours ago
Keralam

മമ്മൂട്ടി പ്രതികരിച്ചത് നന്നായി; വിലക്ക് എന്ന വാക്ക് തന്നെ ഒഴിവാക്കണം - സംവിധായകന്‍ വിനയന്‍

More
More
Web Desk 1 day ago
Keralam

വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിച്ചിട്ടില്ല - സുധാകരനെതിരെ ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

ആരുടെയും തൊഴില്‍ നിഷേധിച്ചിട്ടില്ല; പരാതി പിന്‍വലിച്ചതായി അവതാരകയോ ശ്രീനാഥ്‌ ഭാസിയോ അറിയിച്ചിട്ടില്ല - സജി നന്ത്യാട്ട്

More
More