സിപിഎം എന്ന വിഷസർപ്പത്തെ എടുത്ത് മടിയിൽ വെക്കരുത്; മലക്കം മറിഞ്ഞ് മുനീർ

കോഴിക്കോട്: മുസ്ലീം ലീഗ് ഒരിക്കലും എല്‍ഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്ന പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി എം കെ മുനീര്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന വിഷസര്‍പ്പത്തെ എടുത്ത് മടിയില്‍ വെയ്ക്കരുത് എന്നാണ് തന്റെ അഭിപ്രായമെന്നും എല്‍ഡിഎഫിലേക്ക് പോകുന്നതിനെക്കുറിച്ച് മുസ്ലീം ലീഗ് ആലോചിച്ചിട്ടുപോലുമില്ലെന്നും മുനീര്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനേക്കുറിച്ചാണ് തങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നതെന്നും കോണ്‍ഗ്രസിന് ഒരു പോറല്‍ പോലുമേല്‍ക്കാതെ നോക്കേണ്ടത് മുസ്ലീം ലീഗിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ സി എച്ച് മുഹമ്മദ് കോയയുടെ മകനാണെങ്കില്‍ എനിക്ക് ഒരു നിലപാടേയുളളു. അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന വിഷ സര്‍പ്പത്തെ എടുത്ത് മടിയില്‍ വയ്ക്കരുത് എന്നതാണ്. അവരുമായി ചേര്‍ന്നുപോകുന്നതിനെക്കുറിച്ച് മുസ്ലീം ലീഗ് ആലോചിക്കുന്നില്ല. ഞങ്ങള്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനേക്കുറിച്ചാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസിന് ഒരു പോറല്‍ പോലുമേല്‍ക്കാതെ നോക്കുക എന്നത് നമ്മുടെ കടമയാണ്. രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും ഇ ഡി നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാര്‍ ഇപ്പോഴും കോണ്‍ഗ്രസിനെയാണ് ടാര്‍ഗെറ്റായി കാണുന്നത് എന്നാണ് മനസിലാവുന്നത്. അപ്പോള്‍ കോണ്‍ഗ്രസിനെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ട്. അതിനെക്കുറിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ചിന്തിക്കുന്നതാണ് നല്ലത്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് നാളത്തെ രാഷ്ട്രീയം നമുക്ക് പ്രവചിക്കാനാവില്ലെന്ന്. നാളെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനെ അനുകൂലിച്ചുവരുന്നത് നമുക്ക് കാണാന്‍ കഴിയും'-എന്നാണ് എം കെ മുനീറിന്റെ വിശദീകരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താന്‍ അന്ധമായ സി പി എം വിരോധമുളളയാളല്ലെന്നും മുസ്ലീം ലീഗ് എല്‍ഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാവില്ലെന്നുമായിരുന്നു എം കെ മുനീര്‍ പറഞ്ഞത്. മീഡിയാ വണ്‍ എഡിറ്റോറിയലില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മുനീറിന്റെ പ്രസ്താവനക്കെതിരെ ലീഗിനുളളില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 9 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More