ഇറ്റലിയില്‍ മരണസംഖ്യ കുറയുന്നു, രോഗീവര്‍ദ്ധനവില്‍ മാറ്റമില്ല

റോം: കോവിഡ് -19 താണ്ഡവമാടിയ ഇറ്റലിയില്‍ കഴിഞ്ഞ മൂന്നു ദിവസത്തെ സ്ഥിതിവിവരക്കണക്കുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ദിനംപ്രതി മരണസംഖ്യയില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. മരണസംഖ്യയില്‍ നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ മരണ നിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്. പ്രതിദിന മരണനിരക്ക് ആയിരത്തിനുമുകളില്‍ മുകളില്‍ പോയിരുന്ന ഇറ്റലിയില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ മരണം 570 ആയിരുന്നു. ഇന്നലെയത്  619 ആയി ചുരുങ്ങി.  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  431 പേരാണ് മരണപ്പെട്ടത്.

എന്നാല്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ശനിയാഴ്ച രേഖപ്പെടുത്തിയതനുസരിച്ച്  1,47,577 ആണ്. ഇന്നലെയത് 1,52,271  ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  വര്‍ദ്ധനവ്‌ വീണ്ടും 1,56,363 ലേക്കെത്തി. അതായത് മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തിയപ്പോഴും കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് രോഗികളുടെ എണ്ണത്തില്‍ 8,786 ന്‍റെ വര്‍ദ്ധനവുണ്ട് എന്നര്‍ത്ഥം.  സാമൂഹ വ്യാപനത്തിലെ ഈ ട്രെന്‍റിനോടാണ് ഇനി ഇറ്റലിക്ക് പോരാടാനുള്ളത്. വരും ദിവസങ്ങളില്‍  രോഗീവര്‍ദ്ധനവ് കുറയ്ക്കാനായാല്‍ ഇറ്റലിയുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഇന്നത്തെ നിരക്ക് മാത്രമെടുത്താല്‍ ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  431 പേരാണ് മരണപ്പെട്ടത്. ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 19, 899  ആയി. 1,56,363- പേര്‍ക്കാണ്  ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്‌. ഇന്നലെത്തെതില്‍ നിന്ന് വ്യത്യസ്തമായി  മരണസംഖ്യയില്‍ ഇരുനൂറിലധികം  പേരുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇതിനിടെ  രാജ്യത്ത് കോവിഡ് -19 പിടിപെട്ടതിനെ തുടര്‍ന്ന് 100 -ഓളം ഡോക്ടര്‍മാര്‍ മരണപ്പെട്ടു. ഏകദേശം ആറായിരത്തി അഞ്ഞൂറിലധികം നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഇറ്റാലിയന്‍ ഡോക്ടര്സ് അസ്സോസ്സിയേഷന്‍ വെളിപ്പെടുത്തി. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷക്കായുള്ള സാധന സാമഗ്രികളുടെ ക്ഷാമമാണ് ഇവരുടെ ജീവന് ഭീഷണിയാകുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More