മാഡ്രിഡ്: സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 603 പേരാണ് മരണപ്പെട്ടത്. ദിനംപ്രതിയുള്ള മരണനിരക്ക് ആയിരത്തിനു മുകളില്‍ പോയിരുന്ന അവസ്ഥയില്‍ നിന്ന് താഴോട്ടുള്ള ഈ വരവ് ആരോഗ്യപ്രവര്‍ത്തകരിലും സ്പെയിന്‍ സര്‍ക്കാരിലും വലിയതോതില്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മരണനിരക്ക് ആയിരത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ സ്പെയിനിനു സാധിച്ചിട്ടുണ്ട്. അതില്‍തന്നെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആദ്യം കൊറോണ ബാധയുണ്ടായ ഇറ്റലിയെ കവച്ചുവെക്കുന്ന തരത്തില്‍ മുന്നോട്ടുപോയ സ്പെയിന്‍ സാധാരാണ നില വീണ്ടെടുക്കുന്നതിന്‍റെ സൂചനയായി വിലയിരുത്താന്‍ പക്ഷേ രണ്ടുമൂന്നു ദിവസംകൂടി കാത്തിരിക്കേണ്ടി വരും.
അതേസമയം കോവിഡ് -19 വിളയാട്ടം നടത്തിയ ഇറ്റലിയുടെ തൊട്ടടുത്താണ് ഇപ്പോള്‍ സ്പെയിനിന്‍റെ മരണനിരക്കും രോഗികളുടെ എണ്ണവും ഇന്നത്തെ മാത്രം കണക്കെടുത്താല്‍ ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 431 പേരാണ് മരണപ്പെട്ടത്. എന്നാല്‍ സ്പെയിനിന്‍റെ മരണനിരക്ക് 603 ആണ്. ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 19, 899 ആയി. തൊട്ടുപിന്നില്‍ സ്പെയിന്‍ ഉണ്ട്. സ്പെയിനില്‍ ഇതിനകം 17 209 - പേരാണ് മരണപ്പെട്ടത്. 1,56,363- പേര്‍ക്കാണ് ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്. ഇന്നലെത്തെതില്‍ നിന്ന് വ്യത്യസ്തമായി മരണസംഖ്യയില്‍ ഇരുനൂറിലധികം പേരുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. എന്നാല്‍ സ്പെയിനില്‍ രോഗ ബാധയുണ്ടായവരുടെ എണ്ണം ഇറ്റലിയേക്കാള്‍ കൂടുതലാണ്. 1,66,831- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മരണ സംഖ്യയില്‍ 100 ന്‍റെയെങ്കിലും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.