ശിവസേന നേതാവ് സഞ്ജയ്‌ റാവത്തിന്‍റെ വീട്ടില്‍ ഇ ഡി പരിശോധന

മുംബൈ: ശിവസേന നേതാവ് സഞ്ജയ്‌ റാവത്തിന്‍റെ വീട്ടില്‍ ഇ ഡി പരിശോധന. ഇന്ന് രാവിലെയാണ് സഞ്ജയ്‌ റാവത്തിന്‍റെ മുംബൈയിലെ വീട്ടിലെത്തി പരിശോധന നടത്തുന്നത്. ഇ ഡി സംഘം സഞ്ജയ്‌ റാവത്തിനെ ചോദ്യം ചെയ്യുന്നതായും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട് സഞ്ജയ്‌ റാവത്ത് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് ഇ ഡി സഞ്ജയ് റാവത്തിനെ ചോദ്യം ചെയ്യുന്നത്. 

സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍  സഞ്ജയ്‌ റാവത്തിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സഞ്ജയ്‌ റാവത്ത് ഇ ഡിയെ അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഇ ഡി സഞ്ജയ്‌ റാവത്തിന്‍റെ വസതിയില്‍ പരിശോധന നടത്തുന്നത്. അതേസമയം, ഈ മാസം ആദ്യം കേസുമായി ബന്ധപ്പെട്ട് പത്ത് മണിക്കൂര്‍ സഞ്ജയ്‌ റാവത്തിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ വര്‍ഷ റാവുത്ത് അടക്കമുള്ളവരുടെ 11.15 കോടി രൂപയുടെ സ്വത്തുവകകള്‍ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഫ്‌ളാറ്റും ഭൂസ്വത്തുക്കളും അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 'കേസുമായി ബന്ധപ്പെട്ട് ഇ ഡിയെ താന്‍ ഭയപ്പെടുന്നില്ല. ഇത് കെട്ടിച്ചമച്ച കേസാണ്. ഇതൊക്കെ ഒരു രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. എങ്കിലും അന്വേഷണ ഏജന്‍സി തനിക്കെതിരെയുള്ള പരാതി സത്യസന്ധമായി അന്വേഷിക്കുമെന്ന് ഉറപ്പുണ്ട്. ശിവസേനപ്രവര്‍ത്തകര്‍ ആരും ഭയപ്പെടേണ്ടതില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തനിക്ക് സാധിക്കും. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകള്‍ കയ്യിലുണ്ട്. ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് ബാലസാഹിബ് താക്കറെയുടെ പേരില്‍ സത്യം ചെയ്യുന്നു. പോരാടാനാണ് താക്കറെ പഠിപ്പിച്ചതെന്നും സഞ്ജയ്‌ റാവത്ത് നേരത്തെ പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 19 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More