കറി പൗഡറുകളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും- ആരോഗ്യമന്ത്രി

തിരുവനന്തപുരം: കറി പൗഡറുകളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപെയ്‌ന്റെ ഭാഗമായി കറി പൗഡറുകളില്‍ മായം ചേര്‍ക്കുന്നുണ്ടോ എന്നറിയാനുളള പരിശോധന വ്യാപകമാക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡുകളായിരിക്കും പരിശോധന നടത്തുകയെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. ഏതെങ്കിലും ബാച്ചുകളില്‍ മായം കലര്‍ന്ന സാമ്പിളുകള്‍ കണ്ടെത്തിയാല്‍ ആ ബാച്ചിലെ കറി പൗഡറുകള്‍ മുഴുവന്‍ വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ കര്‍ശന നടപടിയുണ്ടാവും. വില്‍പ്പനക്കാരനും കമ്പനിക്കും നോട്ടീസയക്കും. കറി പൗഡറുകള്‍ പരിശോധിക്കാന്‍ മൊബൈല്‍ ലാബുകള്‍ സജ്ജമാക്കുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. 

എസ് എസ് എസ് എ ഐ പറയുന്ന സ്റ്റാന്റേര്‍ഡില്‍ വ്യത്യാസമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന പരിശോധന നടത്തുകയാണ്. ഇന്നലെ വരെ 9000-ലധികം പരിശോധനകളാണ് സംസ്ഥാനത്തുടനീളം നടത്തിയത്. അതില്‍ 386 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. 1200-ലധികം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി നടത്തിയ പരിശോധനകളില്‍ 28,692 കിലോ കേടായ മത്സ്യമാണ് നശിപ്പിച്ചത്. ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി നടത്തിയ പരിശോധനകളില്‍ 1558 ജ്യൂസ് കടകള്‍ അടപ്പിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ മാസം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി അനുസരിച്ച് ദേവന്‍, അക്‌സ, ഈസ്റ്റേണ്‍, തായ് ഒറിജിനല്‍, ബ്രാഹ്‌മിണ്‍സ്, കിച്ചന്‍ ട്രെഷേഴ്‌സ്, ആച്ചി, ഡബിള്‍ ഹോഴ്‌സ് തുടങ്ങിയ കമ്പനികളുടെ കറി പൗഡറുകളിലാണ് വിഷ പദാര്‍ത്ഥങ്ങളായ രാസവസ്തുക്കള്‍ കണ്ടെത്തിയത്. ക്യാന്‍സര്‍, നാടീവ്യൂഹത്തിനുളള തകരാര്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന രാസവസ്തുക്കളാണ് അവയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. ഈ കമ്പനികള്‍ക്കെതിരെയെല്ലാം കേസും ഫയല്‍ ചെയ്തിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More