തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി സ്റ്റേ ചെയ്യണം - ഉദ്ദവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചു

മുംബൈ: ശിവസേനയുടെ ഉദ്ദവ്- ഷിന്‍ഡെ വിഭാഗങ്ങളോട് രേഖകള്‍ ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്തിനെതിരെ ഉദ്ദവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഉദ്ദവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചത്. വിമത എം എല്‍ എമാരുടെ യോഗ്യതയുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അതില്‍ വിധി വരുന്നതുവരെ ചിഹ്നവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമാണ് ഉദ്ദവ് പക്ഷം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. തങ്ങളെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിക്കണമെന്നാണ് ഷിന്‍ഡേ പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.  

ഷിന്‍ഡേ പക്ഷത്തിന്‍റെ പരാതി ലഭിച്ചതിന് പിന്നാലെ അടുത്തമാസം എട്ടിനു മുന്‍പ് രേഖകള്‍ ഹാജരാക്കണമെന്നാണ് തെരുഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. രേഖകള്‍ പരിശോധിച്ചതിന് ശേഷം വിഷയം ഭരണഘടനാ വിഭാഗം പരിശോധിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഉദ്ദവ് താക്കറെ സര്‍ക്കാരിനെ ബിജെപിയുടെ സഹായത്തോടെ അട്ടിമറിച്ച് മുഖ്യമന്ത്രിയായ ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ തനിക്കൊപ്പം വരാത്ത എം എല്‍ എമാരെ യോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. 

യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്നും ആകെയുള്ള 55 എം എല്‍ എമാരില്‍ 40 പേര്‍ തന്നോപ്പമാണ് എന്നുമാണ് ഷിന്‍ഡേ അവകാശപ്പെടുന്നത്. 18 എം.പിമാരില്‍ 12 പേരുടെ പിന്തുണയുണ്ടെന്നും ഷിന്‍ഡേ പക്ഷം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടികള്‍ സ്റ്റേ ചെയ്യാന്‍ ഉദ്ദവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചത്. 

Contact the author

National Desk

Recent Posts

National Desk 19 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 23 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 4 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More