പൂക്കളും ചന്ദനത്തിരിയുമല്ല, പ്ലാസ്റ്റിക് കാണിക്കയായി സ്വീകരിക്കുന്ന ക്ഷേത്രം

ബാങ്കോക്ക്: സാധാരണയായി ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി പൂക്കളും ചന്ദനത്തിരിയും മറ്റുമാണ് സമര്‍പ്പിക്കുക. എന്നാല്‍ തായ്‌ലാന്‍ഡിലുളള ഒരു ക്ഷേത്രത്തില്‍ ആരാധനയ്ക്കായി എത്തുന്നവര്‍ കാണിക്കയായി കൊണ്ടുവരുന്നത് പ്ലാസ്റ്റിക്ക് കുപ്പികളാണ്. തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലുളള 'വാട്ട് ചക് ദേങ്' എന്ന ബുദ്ധക്ഷേത്രത്തിലാണ് വ്യത്യസ്തമായ കാണിക്ക സമര്‍പ്പിക്കുന്നത്. ടണ്‍ കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണ് ഓരോ വര്‍ഷവും ക്ഷേത്രത്തിലെത്തുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്ത് പോളിസ്റ്റര്‍ നാരുകളായി പുനരുല്‍പ്പാദിക്കുകയും അതുപയോഗിച്ച് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുകയുമാണ് ചെയ്യുന്നത്. 

2017-ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം സമുദ്രത്തിലേക്ക് പ്ലാസ്റ്റിക്ക് വലിച്ചെറിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യമാണ് തായ്‌ലാന്‍ഡ്. ഒരു ആരാധനാലയം എന്നതിലുപരി പ്രകൃതിയോടുളള പ്രതിബദ്ധതയെക്കുറിച്ച് അവബോധമുണ്ടാക്കുന്നു എന്നതുകൂടിയാണ് വാട്ട് ചക് ദേങ് ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. നാലുവര്‍ഷം മുന്‍പാണ് ഈ ക്ഷേത്രത്തില്‍ പ്ലാസ്റ്റിക് കാണിക്കയായി സ്വീകരിക്കുന്ന രീതി ആരംഭിച്ചത്. ഇതുവരെ 40 ടണ്ണിലധികം പ്ലാസ്റ്റിക് കുപ്പികള്‍ പുനരുല്‍പ്പാദിച്ച് ഉപയോഗിച്ചുകഴിഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാണിക്കയായി സ്വീകരിക്കുന്നതിലൂടെ അടുത്തുളള ചാവോ ഫ്രായ നദിയിലെ മാലിന്യനിക്ഷേപം ഇല്ലാതാക്കുകയാണ് ബുദ്ധ സന്യാസിമാര്‍ ലക്ഷ്യമിടുന്നത്. പ്രാര്‍ത്ഥനയും ധ്യാനവും മാത്രമല്ല, പരിസ്ഥിതി സംരക്ഷണവും ബുദ്ധന്റെ കര്‍മ്മപഥമായിരുന്നു എന്നാണ് സന്യാസിമാര്‍ പറയുന്നത്. ഒരു കിലോ പ്ലാസ്റ്റിക്കില്‍നിന്ന് ഒരു ജോഡി വസ്ത്രമുണ്ടാക്കാന്‍ സാധിക്കും. ഇതുവരെ അവര്‍ എണ്ണൂറോളം വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ സെറ്റിന് നാലായിരം മുതല്‍ പതിനായിരം രൂപ വരെ വിലയ്ക്ക് വില്‍ക്കാറാണ് പതിവ്. ആ പണം പ്ലാസ്റ്റിക്ക് വേര്‍തിരിക്കാന്‍ സഹായിക്കുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മറ്റും നല്‍കും. 

Contact the author

International Desk

Recent Posts

International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More