എം എം മണിയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എം എം മണിയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്. ചിമ്പാന്‍സിയുടെ ശരീരത്തില്‍ എം എം മണിയുടെ തല വയ്ച്ചുളള കട്ടൗട്ടുമായാണ് മഹിളാ കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. എം എം മണിക്കെതിരെ മോശം പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. സംഭവം വിവാദമായതോടെ പ്രവര്‍ത്തകര്‍ കട്ടൗട്ട് ഒളിപ്പിച്ചു.

കട്ടൗട്ട് വിവാദമായതിനുപിന്നാലെ മാര്‍ച്ച് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിപാടിയില്‍ പങ്കെടുക്കാതെ പാതിവഴിക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്. കെ കെ രമ എം എല്‍ എക്കെതിരെ എം എം മണി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

സംഭവം വിവാദമായതോടെ മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. നിയമസഭാ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഒരാളാണ് കട്ടൗട്ട് കൊണ്ടുവന്നതെന്നും മഹിളാ കോണ്‍ഗ്രസിന്റെയോ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ അറിവോടെയല്ല കട്ടൗട്ട് ഉപയോഗിച്ചത് എന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. കട്ടൗട്ട് ശ്രദ്ധയില്‍പ്പെട്ടയുടന്‍ അത് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും എം എം മണിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ അതുമൂലം ബുദ്ധിമുട്ടുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നും ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം എം മണിയെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തി. മണിയുടെ മുഖവും ചിമ്പാന്‍സിയുടെ മുഖവും ഒന്നാണെന്ന് പറഞ്ഞ സുധാകരന്‍ അല്ലെന്ന് തെളിയിക്കാന്‍ കഴിയുമോ എന്നും ചോദിച്ചു. 'അത് അങ്ങനെയായിപ്പോയതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോടല്ലേ പോയി പറയേണ്ടത്. മഹിളാ കോണ്‍ഗ്രസ് സംഭവത്തില്‍ മാപ്പുപറഞ്ഞത് അവരുടെ മാന്യത കൊണ്ടാണ്. മണിയ്ക്കതൊന്നും ഇല്ലല്ലോ'- കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More