ഫ്രാന്‍സില്‍ 24 മണിക്കൂറിനകം 987- പേര് മരിച്ചു
കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലിയെ മറികടക്കുന്ന തരത്തില്‍ നിയന്ത്രണാതീതമാണ് ഫ്രാന്‍സിലെ അവസ്ഥ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 987- പേര് മരണമടഞ്ഞു ഫ്രാന്‍സില്‍ ഇതിനകം ആകെ 13, 197 പേര് മരണപ്പെട്ടു. 1,24,869 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്.
7,004 - പേര് അതീവ ഗുരുതരാവസ്ഥയില്‍
മുകളില്‍ സൂചിപ്പിച്ചതുപോലെ 1,24,869 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 7,004 പേരുടെ നില അതീവ ഗുരുതരമാണ്. 24, 932 പേര് ഇതിനകം രോഗ വിമുക്തി നേടി.