സ്പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 782 പേര് മരണപ്പെട്ടു. ഇതോടെ സ്പെയിനില്‍ ഇതിനകം 16, 625 - പേരാണ് മരണപ്പെട്ടത്. 1,65,431- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മരണ സംഖ്യയില്‍ 500 ന്റെ യെങ്കിലും കുറവ് രേഖപ്പെടിത്തിയത് വലിയ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.
എന്നാല്‍ യൂറോപ്പില്‍ രോഗ ബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ പക്ഷെ മരണനിരക്ക് കുറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ നല്കുന്ന സൂചന. കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 129പേര് മാത്രമാണ്. ജര്‍മ്മനിയില്‍ ഇതുവരെ 2,736 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 122,171 - ആണ്