ഇതര മതവിശ്വാസികള്‍ ക്ഷേത്രത്തില്‍ കയറുന്നത് വിലക്കരുത്- മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഇതരമത വിശ്വാസികള്‍ ക്ഷേത്രത്തില്‍ കയറുന്നതിനെ വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ആരാധനയില്‍ വിശ്വാസമുളള ഇതരമതങ്ങളില്‍നിന്നുളളവര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത് തടയരുതെന്ന് കോടതി പറഞ്ഞു. ഇതരമതസ്ഥര്‍ ക്ഷേത്രത്തില്‍ കയറുന്നത് തടയണമെന്നാവശ്യപ്പെട്ടുളള മദ്രാസ് സ്വദേശിയുടെ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ക്ഷേത്രങ്ങളില്‍ യേശുദാസിന്റെ ഭക്തിഗാനങ്ങള്‍ വയ്ക്കുന്നില്ലേ എന്ന് ചോദിച്ച കോടതി, വേളാങ്കണ്ണിയിലും നാഗൂര്‍ ദര്‍ഗയിലും എല്ലാ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും പ്രവേശിക്കാമെന്നതും ചൂണ്ടിക്കാട്ടി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കന്യാകുമാരി തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം നടന്ന കുംഭാഭിഷേക ചടങ്ങില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരടക്കം നിരവധി പ്രമുഖര്‍ ക്ഷേത്രത്തിലെത്തി. അവരില്‍ ഇതരമത വിശ്വാസികളുമുണ്ടായിരുന്നു. അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഇ സോമന്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി എന്‍ പ്രകാശ്, ജസ്റ്റിസ് ഹേമലത എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇയാളുടെ ഹര്‍ജി തളളി. 

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 10 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More