അരി തീര്‍ന്നപ്പോള്‍ ചക്ക തിന്ന ആദിവാസി കുടുംബത്തിന് ഭക്ഷ്യമന്ത്രി ഇടപെട്ട് റേഷനെത്തിച്ചു

പത്തനംതിട്ട: ശബരിമല പാതയില്‍ ളാഹയിലെ വഴിയരികില്‍ ആഹാരം തേടിയിറങ്ങിയ കുടുംബം പച്ചച്ചക്ക കഴിച്ച സംഭവത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ളാഹ മഞ്ഞത്തോട് കോളനിയിലെ തങ്കയുടെ വീട്ടിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു. ഭക്ഷണം തേടിയിറങ്ങിയ കുടുംബം മഴയത്ത് പച്ചച്ചക്ക പങ്കിട്ടുകഴിക്കുന്നു എന്ന മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മന്ത്രി പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസറോട് സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ഓരോ കുടുംബത്തിനും 41 കിലോ ഭക്ഷ്യധാന്യങ്ങള്‍ വീതം വിതരണം ചെയ്തു.

ആദിവാസി കുടുംബം പച്ചച്ചക്ക കഴിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. പത്തനംതിട്ട കളക്ടര്‍ വിഷയത്തില്‍ ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിച്ചതിനുശേഷം രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മഞ്ഞത്തോട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് സമയത്തിന് റേഷന്‍ ലഭിക്കുന്നില്ലെന്നും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഒരുമാസത്തിനുപോലും തികയാറില്ലെന്നും ആരോപണമുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എസ് ടി വിഭാഗത്തിലുള്‍പ്പെടുന്ന കുടുംബങ്ങള്‍ക്കുമാത്രമാണ് ട്രൈബല്‍ വകുപ്പ് ഭക്ഷണ സാധനങ്ങള്‍ നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഭക്ഷണസാധനങ്ങള്‍ കൃത്യസമയങ്ങളില്‍ എത്തിച്ചുനല്‍കുന്നുണ്ടെന്നും അക്കാര്യത്തില്‍ മഞ്ഞത്തോട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നുമാണ് റാന്നി ട്രൈബല്‍ ഓഫീസറുടെ വാദം.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More