വാഷിംഗ്ടണ്‍: അമേരിക്കന്‍ നിയമം അനുസരിക്കാന്‍ തയാറാകാത്ത വിദേശ പൌരരെ തിരിച്ചയക്കാനുള്ള നടപടികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്കി. വിദേശകാര്യ സെക്രട്ടരിക്കയച്ച കത്തിലാണ് ട്രംപ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മഹാമാരിയുടെ സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ അത്യന്താപേക്ഷിതമാണെന്നും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
അമേരിക്കയില്‍ നിന്ന് തിരിച്ചെത്തുന്ന സ്വന്തം പൌരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ ഉപരോധമടക്കമുള്ള നടപടികള്‍ ഉണ്ടാകും. മറ്റു രാജ്യങ്ങളുടെ ഇത്തരം നടപടികള്‍ അമേരിക്കക്ക് അസ്വീകാര്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് രാജ്യത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ട്രംപ് പറയുന്നു.