രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം; കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നവരെ പൊലീസ് പിടിക്കരുത്- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരിക്കലും നടക്കാന്‍പാടില്ലാത്തതാണ് നടന്നതെന്നും ഇത്തരം പ്രതിഷേധങ്ങള്‍ ജനങ്ങളെ ഇടതുപക്ഷത്തുനിന്നും അകറ്റുമെന്നും കോടിയേരി പറഞ്ഞു. എംപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടി അംഗങ്ങളുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസിന് കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാണിക്കുന്നവരെ പിടികൂടുന്ന സമീപനമുണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ച പ്രതിഷേധമല്ല അത്. സാധാരണയുളള എസ് എഫ് ഐയുടെ സമരരീതിയുമല്ല. നുഴഞ്ഞുകയറ്റമുണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ട്. നടപടിയെടുക്കാന്‍ കാലതാമസമുണ്ടായിട്ടില്ല. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സര്‍ക്കാരിന്റെ നടപടി മാതൃകാപരമായിരുന്നു. അക്രമങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായപ്പോള്‍ ആരും അതിനെ അപലപിച്ചില്ല. പക്ഷേ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചപ്പോള്‍ അതിന്റെ പേരില്‍ എസ് എഫ് ഐയെ ഒറ്റപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നത്'-കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ സിപിഎം വയനാട് ജില്ലാ നേതൃത്വത്തിന് സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനമുണ്ടായി. രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ പ്രതിഷേധം സിപിഎം ജില്ലാ നേതൃത്വം അറിയാതെപോയത് പിടിപ്പുകേട് കൊണ്ടാണെന്നാണ് വിമര്‍ശനം. ബഫര്‍സോണുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് പ്രതിഷേധമുണ്ടാകുമെന്ന് എസ് എഫ് ഐ ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ സമരം അക്രമത്തിലേക്ക് വഴിമാറുമെന്ന് കരുതിയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More