പാക് ക്രിക്കറ്റ് താരങ്ങളോടുളള ആരാധനയെക്കുറിച്ച് കവിത; കവിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

കോഴിക്കോട്: പാക് ക്രിക്കറ്റ് താരങ്ങളോടുളള ആരാധനയെക്കുറിച്ച് കവിതയെഴുതിയ കവിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. യുവ കവിയും പുരോഗമന കലാ സാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ എസ് രാഹുലിനെതിരെയാണ് സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തുന്നത്. മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'പറമ്പ്' എന്ന കവിതക്കെതിരെയാണ് സൈബറാക്രമണം നടക്കുന്നത്. കവിത രാജ്യവിരുദ്ധമാണെന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ വാദം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കവിത പ്രസിദ്ധീകരിച്ചതിനുശേഷം തെറിവിളികളും അധിക്ഷേപങ്ങളും നേരിടേണ്ടിവന്നു. മാസ് റിപ്പോര്‍ട്ടിംഗ് ചെയ്ത് എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു. സൈബര്‍ രംഗത്തെ പല സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും അക്കൗണ്ട് വീണ്ടെടുക്കാനായില്ല. സംഘപരിവാറില്‍നിന്ന് ജനാധിപത്യത്തിന്റെ ചെറുകണിക പോലും പ്രതീക്ഷിക്കുന്നില്ല. സംഘപരിവാറിനോട് കോംപ്രമൈസ് ചെയ്യില്ല. ഫേസ്ബുക്ക് പൂട്ടിപ്പോയാലും ഞങ്ങള്‍ക്ക് തെരുവുകളുണ്ട്. കൂടുതല്‍ കരുത്തോടെ പോരാട്ടങ്ങള്‍ തുടരുക തന്നെ ചെയ്യും.'-രാഹുല്‍ പറഞ്ഞു. രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് സാംസ്‌കാരിക പ്രവര്‍ത്തകരടക്കം നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം ഒരു സ്‌കൂളിലും അടിച്ചേല്‍പ്പിക്കില്ല- വിദ്യാഭ്യാസ മന്ത്രി

More
More
Web Desk 14 hours ago
Keralam

കിഫ്ബിക്കെതിരായ ഇ ഡി നീക്കം കേരളത്തിന്‍റെ വികസനം തടയാന്‍ - മുഖ്യമന്ത്രി

More
More
Web Desk 14 hours ago
Keralam

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11-ന് കേരളത്തില്‍

More
More
Web Desk 14 hours ago
Keralam

അകമ്പടി പൊലീസുകാരെ സസ്പെൻഡ് ചെയ്തത് എന്‍റെ അറിവോടെയല്ല - മന്ത്രി പി രാജീവ്

More
More
Web Desk 16 hours ago
Keralam

മധുവിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ മൂന്ന് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്

More
More
Web Desk 1 day ago
Keralam

ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കമുണ്ട്, എന്തുവില കൊടുത്തും സംരക്ഷിക്കും- കോടിയേരി ബാലകൃഷ്ണന്‍

More
More