ആക്രമണമുണ്ടാകുമെന്ന് വിവരം; കെ സുധാകരന്റെ സുരക്ഷ വര്‍ധിപ്പിച്ചു

കണ്ണൂര്‍: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഇനിമുതല്‍ കെ സുധാകരന്റെ യാത്രകളില്‍ സായുധ പൊലീസിന്റെ അകമ്പടിയുണ്ടാകും. അദ്ദേഹത്തിന്റെ കണ്ണൂര്‍ നാടാറിലെ വീട്ടിലും സായുധ പൊലീസ് കാവലുണ്ട്. കെ പി സി സി പ്രസിഡന്റിനുനേരേ ആക്രമണമുണ്ടായേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചത്.

സ്വര്‍ണ്ണക്കടത്തുകേസില്‍ സ്വപ്‌നാ സുരേഷ് ആരോപണങ്ങളുന്നയിച്ചതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് വിമാനത്തില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ല കനത്ത ജാഗ്രതയിലായിരുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുളള നേതാക്കള്‍ക്കുനേരേ ആക്രമണമുണ്ടായേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് കണ്‍വീനര്‍  ഇ പി ജയരാജന്റെയും കെ പി സി സി പ്രസിഡന്റിന്റെയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിമാനത്തിനുളളിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞിരുന്നില്ല. പ്രതിഷേധത്തെ ന്യായീകരിക്കുന്നില്ല എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തളളിപ്പറയില്ല എന്നാണ് കെ സുധാകരന്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറി പ്രതിഷേധിച്ചതിനുപിന്നാലെ സംസ്ഥാനത്തുടനീളം വ്യാപക അതിക്രമങ്ങളാണുണ്ടായത്. ഡി വൈ എഫ് ഐ പ്രവര്‍ത്തര്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 10 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More