മുഴുവന്‍ എംപിമാരും നാളെ ഡല്‍ഹിയിലെത്തണം; പൊലീസിനെതിരായ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

ഡല്‍ഹി: എ ഐ സി സി ആസ്ഥാനത്തെ ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നാളെ രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് എംപിമാരോടും ഡല്‍ഹിയിലെത്താന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാജ്യവ്യാപകമായി ബ്ലോക്ക് തലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ ഇനി ചോദ്യംചെയ്യുന്ന തിങ്കളാഴ്ച്ച ഇഡിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധിക്കും. നിരോധനാജ്ഞ പ്രഖ്യാപിച്ച് എ ഐ സി സി ആസ്ഥാനത്തെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചാല്‍ എംപിമാരുടെ വീടുകള്‍ കേന്ദ്രീകരിച്ചാകും പ്രതിഷേധം. അതിനായാണ് എംപിമാരോട് നാളെ ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ മൂന്ന് ദിവസങ്ങളിലായി മുപ്പത് മണിക്കൂറാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തത്. നാഷണല്‍ ഹെറാള്‍ഡുമായി യങ് ഇന്ത്യ ലിമിറ്റഡ് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സമയത്ത് താന്‍ അതിന്റെ ഡയറക്ടര്‍ പദവിയിലില്ലായിരുന്നു എന്ന് രാഹുല്‍ ഗാന്ധി ഇഡിയോട് പറഞ്ഞു. നിരന്തരം ചോദ്യങ്ങളാവര്‍ത്തിച്ചപ്പോള്‍ 'നിങ്ങള്‍ക്ക് ആവശ്യമുളള ഉത്തരങ്ങള്‍ എന്റെ വായില്‍നിന്ന് വരില്ല' എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. നാഷണല്‍ ഹെറാള്‍ഡ് കോണ്‍ഗ്രസിന്റെ മുഖപത്രമാണെന്നും അതിന്റെ കടംവീട്ടാന്‍ കോണ്‍ഗ്രസ് പണം നല്‍കിയതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ബിജെപി അവരുടെ മുഖപത്രത്തിന് അത്തരത്തില്‍ പണം നല്‍കിയിട്ടില്ലേ എന്നും അതിനെക്കുറിച്ച് എന്താണ് അന്വേഷിക്കാത്തതെന്നും രാഹുല്‍ ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ചോദ്യംചെയ്യല്‍ അനന്തമായി നീളുന്നതിനെതിരെ കോണ്‍ഗ്രസ് ഇന്നലെ നടത്തിയ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ പലതും സംഘര്‍ഷത്തില്‍ കലാശിച്ചു. റോഡുകള്‍ ഉപരോധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടത്തും വാഹനങ്ങള്‍ തകര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More