അഗ്നിപഥ്: ബിഹാറില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു; രാജ്യവ്യാപക പ്രതിഷേധം

ഡല്‍ഹി: അഗ്നിപഥ് എന്ന പേരില്‍ ഇന്ത്യന്‍ സൈന്യത്തിലേക്ക് ഹ്രസ്വകാല നിയമനം നടത്താനുളള സര്‍ക്കാര്‍ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ബിഹാറില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു. മൊഹിയുദ്ദി നഗര്‍ സ്റ്റേഷനിലുണ്ടായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് കത്തിച്ചത്. ബിഹാറിലെ സമസ്തിപൂര്‍, ആര തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധമുണ്ടായി. ഉത്തര്‍പ്രദേശില്‍ ബാലിയ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍  അടിച്ചുതകര്‍ത്തു. അഗ്നിപഥിനെതിരായ പ്രതിഷേധം കണക്കിലെടുത്ത് ഹരിയാനയിലെ പല്‍വലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചു. 

ഹരിയാന, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നലെ അഗ്നിപഥിനെതിരായി നടന്ന പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. വിവിധയിടങ്ങളില്‍ പൊലീസുകാര്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്കും നേരേ ആക്രമണം നടന്നു. ട്രെയിനുകള്‍ കത്തിച്ചു. അതേസമയം, പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് നിയമനത്തിന് അപേക്ഷിക്കാനുളള പ്രായപരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇരുപത്തിമൂന്ന് വയസാക്കിയാണ് ഉയര്‍ത്തിയത്. ഒരു വര്‍ഷത്തേക്ക് മാത്രമാണ് ഇളവെന്നും കഴിഞ്ഞ രണ്ടുവര്‍ഷമായി റിക്രൂട്ട്‌മെന്റ് നടക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

എന്താണ് അഗ്നിപഥ് പദ്ധതി

പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഗ്നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം മുപ്പതിനായിരം രൂപയാണ് ശമ്പളം. നാലുവര്‍ഷം കഴിഞ്ഞ് പിരിയുമ്പോള്‍ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന 25 ശതമാനം ആളുകളെ സൈന്യത്തില്‍ സ്ഥിരപ്പെടുത്തും.

സൈനിക സേവനം എന്നത് ഇന്ത്യയിലെ ലക്ഷക്കണക്കിനുവരുന്ന യുവാക്കളുടെ സ്വപ്‌നമാണ്. രാജ്യത്ത് നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലികളിലേക്ക് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് യുവാക്കളാണ് എത്തിയിരുന്നത്. കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവര്‍ഷമായി റിക്രൂട്ട്‌മെന്റ് റാലികള്‍ കാര്യമായി നടന്നിരുന്നില്ല. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. സൈന്യത്തിലെ സ്ഥിര ജോലി അവസാനിക്കുകയാണെന്നും ഇനി കരാര്‍ ജോലിയാണ് ഉണ്ടാവുകയെന്നുമുളള ധാരണയാണ് രാജ്യവ്യാപകമായി യുവാക്കള്‍ പ്രതിഷേധിക്കാന്‍ കാരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 4 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More