പാലക്കാട്: ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ ബിനാമിയാണെന്ന് സ്വപ്നാ സുരേഷ്. കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്സ് ചര്‍ച്ച് വഴിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരിയുടെയും ഫണ്ടുകള്‍ പോകുന്നത് അമേരിക്കയിലേക്കാണെന്നും അതുകൊണ്ടാണ് ബിലീവേഴ്സ് ചര്‍ച്ചിന്റെ എഫ് സി ആര് എ (ഫോറിന് കോണ്ട്രിബ്യൂഷന് റഗുലേഷന് ആക്ട്) റദ്ദായതെന്നും സ്വപ്നാ സുരേഷ് പറഞ്ഞു. ശബ്ദരേഖ പുറത്തുവിട്ടതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
'ഒരുപാട് കമ്പനികളുടെ ഡയറക്ടറാണ് ഷാജ് കിരണ്‍. സാധാരണ ചെറിയ കമ്മീഷനുകളൊക്കെ വാങ്ങി നടക്കുന്ന ലാന്‍ഡ് ബ്രോക്കര്‍ക്ക് എങ്ങനെയാണ് ഇത്രയധികം കമ്പനികളുടെ ഡയറക്ടറാവാന്‍ സാധിക്കുക. ഷാജ് കിരണിന് അത്രയധികം സ്വാധീനമുണ്ട്. ഈ ശബ്ദേഖ പുറത്തുവിട്ടത് കേസില്‍നിന്ന് രക്ഷപ്പെടാനല്ല. എന്റെ സത്യസന്ധത തെളിയിക്കാനാണ്. എന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. ജീവന് ഭീഷണിയുളളതുകൊണ്ടാണ് രഹസ്യമൊഴി നല്‍കിയത്'-സ്വപ്ന പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മുഖ്യമന്ത്രിക്കുവേണ്ടി തന്നെ ഷാജ് കിരണ്‍ എന്നയാള്‍ ഭീഷണിപ്പെടുത്തി എന്ന് സ്വപ്ന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുളളയാളാണ് ഷാജ് കിരണ്‍ എന്നാണ് സ്വപ്ന പറഞ്ഞത്. തുടര്‍ന്ന് സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഷാജ് കിരണ്‍ രംഗത്തെത്തി. ഇതോടെയാണ് ഷാജ് കിരണുമായുളള ഫോണ്‍ സംഭാഷണം വാര്‍ത്താ സമ്മേളനം വിളിച്ച് സ്വപ്ന പുറത്തുവിട്ടത്.