കണ്ണൂരിലെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കെ സുധാകരനെതിരെ നടപടി; പൊലീസിന്റെ അസാധാരണ നോട്ടീസ്

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിനുപിന്നാലെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധപരിപാടികളുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് പൊലീസ് നോട്ടീസ്. കണ്ണൂര്‍ കളക്ടറേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തുന്ന മാര്‍ച്ചില്‍ പൊലീസിനുനേരേ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അക്രമമുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് പൊലീസ് നോട്ടീസില്‍ പറയുന്നത്. അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അക്രമമുണ്ടാകുന്നതു തടയാനായി ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 149-ാം വകുപ്പുപ്രകാരമാണ് നോട്ടീസ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കണ്ണൂരിലെ മാര്‍ച്ച് കെ സുധാകരനാണ് ഉദ്ഘാടനം ചെയ്യുന്നത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറാണ് കെ സുധാകരന് അസാധാരണ നോട്ടീസ് നല്‍കിയത്. മാര്‍ച്ചിനിടെ പൊലീസിനുനേരേയും കളക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും നടക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കണം. അക്രമം തടയാതിരുന്നാല്‍ ഉദ്ഘാടകന്‍ എന്ന നിലയില്‍ സുധാകരനെതിരെ നിയമനടപടിയുണ്ടാകും എന്നാണ് നോട്ടീസില്‍ പറയുന്നത്. പ്രതിഷേധത്തിനുമുന്നോടിയായി ഇത്തരത്തില്‍ നോട്ടീസ് നല്‍കുന്നത് അസാധാരണ നടപടിയാണ്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More