ജഗതിയുടെ മകള്‍ പാര്‍വ്വതിയെ അല്‍ഫോണ്‍സയാക്കിയ പി സി ജോര്‍ജ്ജിനോളം വര്‍ഗീയത ആര്‍ക്കുണ്ട്?- വെളളാപ്പളളി നടേശന്‍

തിരുവനന്തപുരം: പി സി ജോര്‍ജ്ജിനെതിരെ ആരോപണങ്ങളുന്നയിച്ച് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. നടന്‍ ജഗതി ശ്രീകുമാറിന്റെ മകളെ മതംമാറ്റിയാണ് പി സി ജോര്‍ജ്ജ് മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചതെന്നും ജോര്‍ജ്ജ് വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും നുണകള്‍ പറയാനും വേണ്ടി മാത്രമാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. ജഗതിയുടെ മകളുടെ പേര് പാര്‍വ്വതി എന്നായിരുന്നു. അത് അല്‍ഫോണ്‍സ എന്നാക്കി മാറ്റി.  ഇത്രത്തോളം മത വര്‍ഗീയത വേറാര്‍ക്കുണ്ട്? വെളളാപ്പളളി ചോദിച്ചു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ്ജിന് ജാമ്യം ലഭിച്ചതിനുപിന്നാലെയാണ് വെളളാപ്പളളിയുടെ പ്രതികരണം.

അതേസമയം, പറയാനുളളത് താന്‍ ആരെയും ഭയക്കാതെ പറയുമെന്നും നിയമം പാലിച്ചുകൊണ്ടുതന്നെ സംസാരിക്കുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. 'മുഖ്യമന്ത്രിയോട് പറയാനുളളത് തൃക്കാക്കരയില്‍ പറയും. മുഖ്യമന്ത്രിക്ക് കുശുമ്പുളളതുകൊണ്ടാണ് എന്നെ ജയിലിലേക്കയച്ചത്. ക്രിസ്ത്യാനികളെ ബിജെപിക്കാര്‍ വേട്ടയാടിയതായി അറിയില്ല. ഒരു മതക്കാരെയും മോശമായി പറയുന്നില്ല'-എന്നാണ് പി സി ജോര്‍ജ്ജ് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ്ജിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ചതിനുശേഷം എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിന്റെ പരിപാടിയില്‍ പങ്കെടുത്തും സമാനരീതിയില്‍ വിദ്വേഷ പ്രസംഗം നടത്തിയതോടെ കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. ഒരു ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ പി സി ജോര്‍ജ്ജിന് ഹൈക്കോടതി ഇന്നലെയാണ് ജാമ്യം അനുവദിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More