കൊവിഡ്19: പോത്തൻകോട് ആശങ്കകൾ മാറിയെന്ന് കടകംപള്ളി

കൊവിഡ് രോ​ഗി മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം  പോത്തൻകോട് ആശങ്കകൾ മാറിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ്  മരിച്ചതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് പോത്തൻകോടും സമീപ പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നത്. അബ്ദുൾ അസീസിന് കോവിഡ് ബാധിച്ചത് എങ്ങിനെയെന്ന് കണ്ടെത്താൻ കഴിയാത്തിരുന്നില്ല.

അസീസിന്റെ കുടുംബാ​ഗങ്ങളുടെ അടക്കം പരിശോധനാ ഫലം നെ​ഗറ്റീവായിരുന്നു. നിലവിൽ പ്രദേശത്ത് ആശങ്കയ്ക്ക് വകയില്ലെന്ന് മന്ത്രി പറഞ്ഞു. പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ എല്ലാം നെഗറ്റീവായിരുന്നെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ നാല് പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ പേരിലേക്ക് രോഗം പകരുമെന്ന നി​ഗമനത്തെ  തുടര്‍ന്നാണ് പോത്തന്‍കോട് സമ്പൂർണ അടച്ചു പൂട്ടൽ  ഏര്‍പ്പെടുത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More