ഇനി മഥുര; ഈദ്ഗാഹ് മസ്ജിദ് ശ്രീകൃഷ്ണജന്മസ്ഥലത്ത്; അടച്ചുപൂട്ടണം; ഹര്‍ജി ജൂലൈ 1 ന് പരിഗണിക്കും

ഡല്‍ഹി: മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു. ഹർജി ജൂലൈ ഒന്നിന് ജില്ലാ കോടതി പരിഗണിക്കും. മഥുരയിലെ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന ഷാഹി മസ്ജിദ് അനധികൃതമായി നിര്‍മ്മിച്ചതാണ് എന്നാണു ഹര്‍ജിക്കാരുടെ വാദം. ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണു പള്ളി സ്ഥിതി ചെയ്യുന്നത് എന്നാണ്  ഹര്‍ജിക്കാരുടെ വാദം. നിലവില്‍ പള്ളിയുടെ ഉടമസ്ഥതയില്‍ ഉള്ളതുലള്‍പ്പെടെ 13.37 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥതാവകാശമാണ് ഹര്‍ജിക്കാര്‍  ഉന്നയിക്കുന്നത്.

ഹര്‍ജി നിലനില്‍ക്കില്ലെന്നു നേരത്തെ സിവില്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീലില്‍ ഹർജികളിൽ നാല്  മാസത്തിനുള്ളിൽ വാദം പൂർത്തിയാക്കാൻ നേരത്തെ മഥുരക്കോടതിക്ക് അലഹബാദ് ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു. എന്നാല്‍ മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്തിൻറെ ഉടമസ്ഥാവകാശം ചോദ്യം ചെയ്തുള്ള ഹർജിയിൽ നാളെ കോടതി വിധി പറയും. ഹര്‍ജി നിലനില്‍ക്കുന്നതാണെന്നന്ന് കേസ് പരിഗണിക്കവേ ജില്ലാ ജഡ്ജി രാജീവ് ഭാരതി പറഞ്ഞു.  ജില്ലാ സെഷന്‍സ് ജഡ്ജിയാണ് രാജീവ് ഭാരതി. അഗ്‌നിഹോത്രിയും മറ്റു രണ്ടുപേരും സമാനമായ രീതിയില്‍ രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്പ് നല്‍കിയ ഹര്‍ജി സിവില്‍ കോടതി  തള്ളിയിരുന്നു. പിന്നീട് 2020 ലാണ് റിവിഷന്‍ ഹര്‍ജി ജില്ലാ കോടതിഫയലില്‍ സ്വീകരിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം ആരാധാനയങ്ങളുടെ നിലവിലുള്ള സ്ഥിതി നിലനിര്‍ത്തണമെന്ന 1991 ലെ നിയമം പാലിക്കണമെന്നും ബിജെപി 2024 ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രങ്ങളാണ് ആവിഷ്കരിക്കുന്നത് എന്ന് ആക്ഷേപിച്ചും ശശി തരൂര്‍ എം പി ഉള്‍പ്പെടെയുള്ള നേതാക്കളും പാര്‍ട്ടികളും രംഗത്തെത്തി. 

Contact the author

National Desk

Recent Posts

National Desk 12 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 13 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More