നാട്ടുഭാഷ ഇതാണെങ്കില്‍ നാട് എവിടെയാണെന്ന് കൂടി സുധാകരന്‍ പറയണം - എം സ്വരാജ്

കൊച്ചി: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍റെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. സുധാകരന്‍റെ ഈ നാട്ടുഭാഷ ഉപയോഗിച്ചാണോ പ്രചാരണത്തിന് പോകുന്ന രാഹുല്‍ ഗാന്ധിയെ വിശേഷിപ്പിക്കുന്നത്. നാട്ടുഭാഷ ഇതാണെങ്കില്‍ നാട് എവിടെയാണെന്ന് കൂടി സുധാകരന്‍ വ്യക്തമാക്കണം. കേരളത്തില്‍ എവിടെയും ഇത്തരം ഭാഷ ഉപയോഗിക്കുന്ന നാടില്ലെന്നും എം സ്വരാജ് പറഞ്ഞു. സുധാകരൻ പറഞ്ഞത് കണ്ണൂരിലെ നാട്ടുഭാഷയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു സ്വരാജ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം 'ചങ്ങല പൊട്ടിയ പട്ടിയെ പോലെ'യാണെന്നായിരുന്നു സുധാകരന്‍റെ വിമര്‍ശനം. അങ്ങനെയാണെകില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി ഇവരെയൊന്നും ഇത്തരം വാക്കുകള്‍ കൊണ്ട് ഉപമിക്കാത്തതെന്താണ്. നാട്ടു ഭാഷയാണെങ്കില്‍ എല്ലാവര്‍ക്കും ഈ പ്രയോഗം ചേരുമെന്നും എം സ്വരാജ് പറഞ്ഞു. സുധാകരന്റെ അഭിപ്രായ പ്രകടനങ്ങളും തുടർ പ്രതികരണങ്ങളും ചർച്ചക്ക് പോലും അർഹതയുള്ളതല്ല. എല്‍ ഡി എഫ് ഇപ്പോള്‍ വികസനം മുന്നില്‍ വെച്ചാണ് വോട്ട് തേടുന്നത്‌. സുധാകരന്‍റെ ജൽപനങ്ങളും ആക്രോശങ്ങളും തൃക്കാക്കരയിലെ ജനങ്ങൾക്ക് മുന്നിൽവയ്ക്കുകയാണ്. ബാലറ്റ് പേപ്പറിലൂടെ തൃക്കാക്കര ഇതിന് മറുപടി പറയുമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More