മഴ അടുത്ത മൂന്നുദിവസം കൂടി തുടരും

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ കൂടി കനത്ത മഴ തുടരുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളില്‍ അതിതീവ്രവും ഒറ്റപ്പെട്ടതുമായ മഴ ലഭിക്കും. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌  ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഇനിയുള്ള ദിവസങ്ങളില്‍ സാധ്യതയുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുള്ളതിനാല്‍ ഉരുള്‍ പൊട്ടാന്‍ സാദ്ധ്യതയുള്ള ഇടങ്ങളില്‍ പ്രദേശവാസികള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശമുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലയോര മേഖലകളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് നിര്‍ദേശം. അതേസമയം പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കാലവര്‍ഷം നേരത്തെ എത്തും. മെയ് 27 ന് തന്നെ കാലവര്‍ഷം ശക്തമാകാനാണ് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ നേരത്തെ എത്തുന്നതിന്റെ മുന്നോടിയായി കേരളത്തില്‍ മഴ സജീവമാകുകയാണ്. അതുകൊണ്ടുതന്നെ ജൂണിലേക്കു നീളാതെ മെയ് അവസാനത്തോടുകൂടി തന്നെ കാലവര്‍ഷം രൂപം കൊള്ളുമെന്നാണ് അറിയിപ്പ്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More