ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്

ഡല്‍ഹി: കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായ  പി. ചിദംബരത്തിന്റേയും മകനും കോണ്‍ഗ്രസ് എം പിയുമായ കാര്‍ത്തി ചിദംബരത്തിന്റേയും  വിവിധയിടങ്ങളിലെ വസതികളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. ഡല്‍ഹി, മുംബൈ, ശിവഗംഗ എന്നിവിടങ്ങളിലായി ഏഴോളം സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് വിവരം.

നിരവധി കേസുകളില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ പി ചിദംബരം ധനകാര്യ മന്ത്രിയായിരിക്കെ മകന്‍ കാര്‍ത്തി ചിദംബരം നടത്തിയ വിദേശ പണമിടപാടുമായി ബന്ധപ്പെട്ട് പുതുതായി രജിസ്റ്റര്‍ കേസിലാണ് ഇപ്പോഴത്തെ സിബിഐ റെയ്ഡ്. ഐ എന്‍ എക്സ് മീഡിയ കേസില്‍ നേരത്തെ പി ചിദംബരത്തെ അറസ്റ്റുചെയ്ത് ജയിലിലടച്ചിരുന്നു.

ഐ എന്‍ എക്സ് മീഡിയക്ക് അനധികൃതമായി വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്കിയതും ചിദംബരം ധനകാര്യ മന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതുമാണ് പുതിയ കേസിനാധാരമായ സംഭവം.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More