മോഡല്‍ ഷഹാനയുടെ മരണം; അറസ്റ്റിലായ ഭര്‍ത്താവ് സജ്ജാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കോഴിക്കോട്: നടിയും  മോഡലുമായ ഷഹാനയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സജ്ജാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതിയുടെ അനുവാദം വാങ്ങിയശേഷം തെളിവെടുപ്പ് നടത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഷഹാനയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ കോഴിക്കോട്ടെ പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് സജ്ജാദിനെ തെളിവെടുപ്പിനായി എത്തിക്കുക. ആത്മഹത്യാ പ്രേരണ, സ്ത്രീധനപീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷഹാനയുടെത് ആത്മഹത്യ തന്നെയാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷഹന ആത്മഹത്യ ചെയ്തതാണ്. ശരീരത്തില്‍ ചെറിയ മുറിവുകളുണ്ടായിരുന്നു എന്നാണ് പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഷഹനയെ പണത്തിനായി നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് സജ്ജാദ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷഹന ആത്മഹത്യ ചെയ്ത ദിവസം മര്‍ദ്ദിച്ചോ എന്ന ചോദ്യത്തിന് ഇയാള്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ജനലഴിയില്‍ കെട്ടാനുപയോഗിക്കുന്ന കയറുപയോഗിച്ചാണ് ഷഹന ആത്മഹത്യ ചെയ്തത് എന്നാണ് സജ്ജാദ് പറയുന്നത്. എന്നാല്‍ ഒരാള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ പാകത്തിനുളളതാണോ കയര്‍ എന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന നടത്താനാണ് തീരുമാനമെന്ന് അന്വേഷണ സംഘം അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വ്യാഴാഴ്ച്ച രാത്രിയോടെയാണ് ഷഹനയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സജ്ജാദിന്റെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ഇയാളുടെ മടിയില്‍ അവശയായി കിടക്കുന്ന ഷഹനയെയാണ് കണ്ടത്. അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന്  പൊലീസെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നര വര്‍ഷം മുന്‍പാണ് സജ്ജാദും ഷഹനയും വിവാഹം കഴിക്കുന്നത്. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയാണ് ഷഹന. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജ്ജാദ്. വിവാഹം കഴിഞ്ഞ ദിവസം മുതല്‍ ഷഹനയെ സജ്ജാദ് പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More