ഉപതെരഞ്ഞെടുപ്പിനുമുന്‍പ് കുറ്റിയിടാന്‍ ധൈര്യമുണ്ടോ?; മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം:  കെ റെയില്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും വെല്ലുവിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ വികസനമാണ് കെ റെയിലെങ്കില്‍ തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പുകാലത്തും കുറ്റിയടിക്കാനുളള ധൈര്യം സി പി എം കാണിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജനങ്ങളുടെ നെഞ്ചില്‍ കുത്തിനിര്‍ത്താനായി മഞ്ഞക്കുറ്റികള്‍ ഒരുങ്ങുന്നുണ്ടെന്നറിയാം. ജനങ്ങളെ വഴിയാധാരമാക്കി, നാടിനെ കൊളളയടിക്കാന്‍ കൊണ്ടുവന്നൊരു പദ്ധതിയുടെ നെഞ്ചില്‍ ചവിട്ടിയാകും വിജയഭേരി മുഴക്കി അന്ന് ഉമാ തോമസ് നടന്നുകയറുക എന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കെ റെയില്‍ കല്ലിടല്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം സംസ്ഥാനത്ത് ഒരിടത്തും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുളള സ്ഥലത്തും സര്‍വ്വേയും മറ്റ് നടപടികളും നടത്തിയിട്ടില്ല. കെ റെയില്‍ സംവാദം ആരംഭിച്ച ദിവസങ്ങളില്‍ പോലും കല്ലിടല്‍ നടപടികള്‍ നടന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലാണ് സര്‍ക്കാര്‍ പിന്മാറിയത്. തെരഞ്ഞെടുപ്പ് കാലത്ത് പെട്രോള്‍ വില കൂട്ടാത്ത മോദിയെപ്പോലെയാണ് മഞ്ഞക്കുറ്റി നിര്‍ത്തിവെച്ച പിണറായി വിജയന്‍ എന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കെ റെയില്‍ അതിരടയാള കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും ജനങ്ങളെ ബോധവല്‍ക്കരിക്കാനായി വീണ്ടും കൈപ്പുസ്തകമിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അഞ്ച് ലക്ഷം കൈപ്പുസ്തകങ്ങളാണ് പുതുതായി അടിച്ചിറക്കുന്നത്. അതിനായി എഴര ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. നേരത്തെ, നാലരക്കോടി രൂപ ചിലവില്‍ 50 ലക്ഷം കൈപ്പുസ്തകങ്ങളിറക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More