കൊച്ചി: ജൂനിയർ എൻടിആർ, രാം ചരൺ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ആര് ആര് ആര് മെയ് 20-ന് ഒടിടിയില്‍ റിലീസ് ചെയ്യും. സീ 5 ൽ ആർ ആർ ആറിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പും നെറ്റ്ഫ്ളിക്സിൽ ഹിന്ദി പതിപ്പുമാണ് പുറത്തിറങ്ങുക. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര് ആര് ആര്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു. ആദ്യ ദിനംതന്നെ 136 കോടി രൂപയാണ് ചിത്രം നേടിയത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക്സ് മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
1920 കളില്‍ ദേശീയ പ്രസ്ഥാനത്തില്‍ സജീവമായുണ്ടായിരുന്ന അല്ലൂരി സീതരാമ രാജു ,കോമരം ഭീം എന്നിവരുടെ കഥപറയുന്ന സിനിമയാണ് ആര് ആര് ആര്. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ക്ക് പുറമേ, അജയ് ദേവ്ഗണ്, ശ്രിയ ശരണ്‍, ആലിയ ഭട്ട് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തില്‍ കുമാറുമാണ്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം. എം. കീരവാണിയാണ്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് എന്നിവരാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.