ഡോ. ജോ ജോസഫും ഉമാ തോമസും നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി സി. എന്‍. മോഹനന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു, സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്, ജോസ് കെ. മാണി എന്നിവര്‍ക്കൊപ്പമെത്തിയാണ് ജോ ജോസഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 11.45 ഓടെയാണ് യു.ഡി.എഫ്. സ്ഥാനാർഥി ഉമാ തോമസ് പത്രിക സമർപ്പിക്കാനെത്തിയത്. ഹൈബി ഈഡൻ എം.പി., ഡി.സി.സി. അധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നിവര്‍ക്കൊപ്പമെത്തിയാണ് ഉമ തോമസ്‌ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.  

അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് ആം ആദ്മിയും ട്വന്‍റി ട്വന്‍റിയും സ്വീകരിച്ചതോടെ ഈ മുന്നണികളുടെ വോട്ട് ആര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ ഇരുമുന്നണികള്‍ക്കും സാധിക്കുന്നില്ല. ട്വന്‍റി ട്വന്‍റിയുടെ പിന്‍മാറ്റം സ്വാഗതാര്‍ഹമെന്നും സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഒരുമിച്ച് നിര്‍ത്താന്‍ ട്വന്‍റി ട്വന്‍റിയുടെ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകരുടെ വോട്ട് ഇടതുമുന്നണിക്ക്‌ ലഭിക്കുമെന്ന് മന്ത്രി പി രാജീവും അഭിപ്രായപ്പെട്ടു. പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തില്‍ വരണമെന്നാണ് ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ മുന്‍പിലെ ചോയ്സ് ജോ ജോസഫാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 13,897 വോട്ടുകളാണ് ട്വന്‍റി ട്വന്‍റി നേടിയത്. അതിനാല്‍, ട്വന്‍റി ട്വന്‍റിയുടെ വോട്ട് മണ്ഡലത്തില്‍ നിര്‍ണായകമാണ്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More