തൃക്കാക്കരയില്‍ ആം ആദ്മി മത്സരിക്കില്ല

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി മത്സരിക്കില്ല. ആം ആദ്മി ദേശീയ കമ്മിറ്റിയാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനമെടുത്തിരിക്കുന്നത്. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആം ആദ്മി സംസ്ഥാന അധ്യക്ഷന്‍ പി സി സിറിയക്കാണ് ഇക്കാര്യം അറിയിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും തങ്ങള്‍ പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിച്ച് വിജയിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്നും പി സി സിറിയക് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി മത്സരിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് സാബു ജേക്കബിന്റെ ട്വന്റി ട്വന്റി പാര്‍ട്ടി അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

'ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് സര്‍ക്കാരില്‍ വലിയ സ്വാധീനമൊന്നും ചെലുത്താനാവില്ല. ഒരു സീറ്റ് കിട്ടിയതുകൊണ്ട് യാതൊരു പ്രയോചനവുമില്ല. ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു പ്രഖ്യാപിത നയമുണ്ട്. പാര്‍ട്ടി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ സാധാരണയായി മത്സരിക്കാറില്ല. ഉപതെരഞ്ഞെടുപ്പുകളില്‍ ഒന്നോ രണ്ടോ സീറ്റ് കിട്ടിയിട്ട് അവിടുത്തെ ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനമാകാന്‍ സാധിക്കില്ല. അതേസമയം, പൊതുതെരഞ്ഞെടുപ്പുകളില്‍ എല്ലാ സീറ്റുകളിലും മത്സരിച്ച് നല്ല ഭൂരിപക്ഷത്തോടെ അധികാരം ലഭിച്ച് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങളെല്ലാം നിറവേറ്റുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം'- സിറിയക് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്ത പൊതുതെരഞ്ഞെടുപ്പ് വരുമ്പോള്‍ ആം ആദ്മി എല്ലാ സീറ്റുകളിലും മത്സരിക്കും. പഞ്ചായത്ത്, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കും. അതുവരെ പാര്‍ട്ടി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാനായി പ്രവര്‍ത്തിക്കും. കേരളത്തിലെ ജനങ്ങളുടെ മനസില്‍ ആം ആദ്മിയുണ്ട്. മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ജനങ്ങളുടെ ആ ആഗ്രഹത്തെ വോട്ടാക്കി മാറ്റിയെടുക്കാന്‍ ഞങ്ങള്‍ കുറേക്കൂടി ശക്തിപ്രാപിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ തുടരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More