വ്ളോഗര്‍ റിഫയുടെ മരണം; ഭർത്താവ് മെഹ്‌നാസിനെ ഉടൻ ചോദ്യം ചെയ്യും

കോഴിക്കോട്: വ്ളോഗര്‍ റിഫയുടെ മരണത്തില്‍ ഭർത്താവ് മെഹ്‌നാസിനെ ഉടൻ ചോദ്യം ചെയ്യും. കഴിഞ്ഞയാഴ്ച്ച റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ മെഹ്നാസിനെതിരെ കേസ് എടുത്തിരുന്നു. അന്വേഷണം ദുബായിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. മാതാപിതാക്കളുടെ ആവശ്യപ്രകാരം റിഫയുടെ മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരുന്നു. റിഫയുടെ കഴുത്തില്‍ ആഴത്തിലുള്ള പാട് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണോയെന്ന സംശയത്തിന് ബലം നല്‍കുന്നതാണ് കഴുത്തിലെ പാടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ല്‍ വ്യക്തത വരണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ വരണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്. കഴിഞ്ഞയാഴ്ച ആര്‍ഡിഒ ഇതിനായി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള അനുവാദത്തിനായി അപേക്ഷ നല്‍കിയത്. പോസ്റ്റ്‌മാര്‍ട്ടത്തില്‍ നിന്നും ലഭിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് വളരെ നിര്‍ണായകമാണ്. പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്ത റിഫയുടെ അന്തരികാവയവങ്ങളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ഫോറന്‍സിക് വിഭാഗത്തിന് അയക്കും. കഴിഞ്ഞ ദിവസം റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്‍റെ സുഹൃത്തുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 20 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More