ചര്‍ച്ച നിരാശാജനകം; ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവിടണം - ഡബ്ല്യു സി സി

കൊച്ചി:  ഹേമാ കമ്മീഷന്‍ റിപ്പോർട്ട് പുറത്തു വിടണമെന്ന് ആവര്‍ത്തിച്ച്  ഡബ്ല്യു സി സി. റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ച നിരാശജനകമായിരുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളും പുറത്തു വിടണമെന്നും ഡബ്ല്യു സി സി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തതക്കുറവുണ്ടെന്നും ഡബ്ല്യു സി സി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട്‌ പുറത്ത് വിടണമെന്ന് ആഗ്രഹിക്കുന്നത് ഡബ്ല്യു സി സിയുടെ മാത്രം ആവശ്യമാണെന്ന് കരുതരുതെന്നും ഡബ്ല്യു സി സി പ്രതിനിധികള്‍ പറഞ്ഞു.  

അതേസമയം, ഹേമ കമീഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത് വിടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് ആവര്‍ത്തിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്നും രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും അത് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശമുണ്ടെന്നുമായിരുന്നു സജി ചെറിയാന്‍റെ പ്രസ്തവാന. റിപ്പോര്‍ട്ടിന്റെ ഉളളടക്കം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അതാണ് പ്രധാനമെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടി അക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊപ്പം ഡബ്ല്യൂ സി സിയുടെ നിരന്തരമായ ആവശ്യവും പരിഗണിച്ചാണ് സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്. ഹൈക്കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയില്‍ റിട്ടേയേഡ് ഐ എ എസ് ഉദ്യോഗസ്ഥ വത്സലകുമാരിയും, പ്രമുഖ നടി ശാരദയും അംഗങ്ങളായിരുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയാളുകളെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്. പേര് വെളിപ്പെടുത്താതെ നിരവധി സ്ത്രീകളാണ് സിനിമാ മേഖലയില്‍ നടക്കുന്ന വിവിധ തരത്തിലുള്ള ചൂഷണത്തെക്കുറിച്ച് കമ്മീഷന് മുന്‍പില്‍ തുറന്നു പറഞ്ഞത്. 500 പേജുള്ള റിപ്പോര്‍ട്ടിനോടൊപ്പം നിരവധി ഓഡിയോ വീഡിയോ തെളിവുകളുമുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More